Advertisement

കശുവണ്ടി വ്യവസായി അനീഷ് ബാബു ED അറസ്റ്റിൽ

January 14, 2026
Google News 2 minutes Read

കശുവണ്ടി വ്യവസായി അനീഷ് ബാബു ED അറസ്റ്റിൽ. ED കസ്റ്റഡിയിൽ എടുത്തത് ചോദ്യം ചെയ്തതിന് പിന്നാലെയാണ് അറസ്റ്റ്. ടാൻസാനിയയിൽ നിന്ന് തോട്ടണ്ടി ഇറക്കുമതി ചെയ്ത് നൽകാം എന്ന പേരിൽ തട്ടിപ്പ് നടത്തി എന്നാണ് ED കണ്ടെത്തൽ. തിടർച്ചയായി ED നോട്ടീസ് അവഗണിച്ചതിന് പിന്നാലെയാണ് അനീഷ് ബാബുവിനെ കസ്റ്റഡിയിൽ എടുത്തത്.

എറണാകുളത്തെ ഹോട്ടലിൽ വെച്ചാണ് ഇന്ന് ഉച്ചയോടെ കൊച്ചി യൂണിറ്റിലെ ഇഡി സംഘം കസ്റ്റഡിയിലെടുത്തത്. വിശദമായ ചോദ്യം ചെയ്യലിന് ശേഷം അറസ്റ്റ് രേഖപ്പെടുത്തി. ടാൻസാനിയയിൽ നിന്ന് കശുവണ്ടി ഉറക്കിയതിൽ 25 കോടിരൂപയുടെ കള്ളപ്പണ ഇടപാട് നടന്നെന്നാണ് കണ്ടെത്തൽ.

കേസിൽ ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാവശ്യപ്പെട്ട് പത്ത് തവണ ഇഡി സമൻസ് അയച്ചിട്ടും അനീഷ് ബാബു ഹാജരായിരുന്നില്ല. ഇതിനെതിരെ ഇഡി എറണാകുളം കോടതയിയിൽ കേസ് ഫയൽ ചെയ്തിരുന്നു. ഇതിനിടയിലാണ് ഇന്ന് കസ്റ്റഡിയിലെടുത്ത്. കേസ് ഒത്തു തീ‍ർപ്പാക്കാൻ ഇഡി ഉദ്യോഗസ്ഥൻ 2 കോടിരൂപ കൈക്കൂലി ആവശ്യപ്പെട്ടെന്ന് കാട്ടി നേരത്തെ അനീഷ് ബാബു നിൽകിയ പരാതിയിൽ ഒരു ഏജന്‍റിനെ വിജിലൻസ് കസ്റ്റഡിയിലെടുത്തിരുന്നു.

Story Highlights : ed takes industrialist aneesh babu arrest

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here