Advertisement

ശബരിമല സ്വർണ്ണക്കൊള്ള, തന്ത്രിയെ അറസ്റ്റ് ചെയ്ത് അന്വേഷണം അവസാനിപ്പിക്കനുള്ള നീക്കം, CBI അന്വേഷിക്കുന്നത് വരെ പ്രതിഷേധം തുടരും; കെ സുരേന്ദ്രൻ

January 14, 2026
Google News 2 minutes Read

ശബരിമല സ്വർണ്ണക്കൊള്ളയിലെ SIT അന്വേഷണം ഏതാണ്ട് അവസാനിപ്പിച്ച നിലയിലെന്ന് ബിജെപി നേതാവ് കെ സുരേന്ദ്രൻ. ഉന്നതരായ രാഷ്ട്രീയ നേതാക്കളെ അറസ്റ്റ് ചെയ്യാൻ സർക്കാരിന് താത്പര്യമില്ല. ഇതാണ് SIT നീക്കത്തിൽ നിന്ന് മനസിലാകുന്നത്.തിരുവനന്തപുരത്ത് ബിജെപി ആസ്ഥാനമായ മാരാര്‍ജി ഭവനില്‍ ശബരിമല സംരക്ഷണ ജ്യോതി തെളിയിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കൃത്യമായി അന്വേഷണം നടന്നാൽ LDF – UDF നേതാക്കൾ കുടുങ്ങും. LDF – UDF നേതാക്കൾ അറിഞ്ഞുകൊണ്ടാണ് ശബരിമല സ്വർണ്ണകൊള്ള നടന്നത്. LDF – UDF കുറുവ സംഘമാണ് മോഷണത്തിന് പിന്നിൽ. സോണിയ ഗാന്ധിയുടെ ബന്ധുവിന്റെ സ്ഥാപനത്തിലാണ് പുരാവസ്തുവായി സ്വർണ്ണം വിറ്റത്. തന്ത്രിയെ അറസ്റ്റ് ചെയ്ത് അന്വേഷണം അവസാനിപ്പിക്കനുള്ള നീക്കമാണ് നടക്കുന്നത്.

സിബിഐ കേസ് അന്വേഷിക്കുന്നത് വരെ പ്രതിഷേധം തുടരും. അന്വേഷണം അട്ടിമറിക്കുന്ന സര്‍ക്കാരിന്റെ നിലപാടിനെതിരെയുള്ള ജനങ്ങളുടെ പ്രതിഷേധമാണ് ഇന്ന് നാടെങ്ങും അയ്യപ്പ ജ്യോതിയായി തെളിയിച്ചിരിക്കുന്നത്. ശബരിമല സ്വര്‍ണക്കൊള്ള സിബിഐ അന്വേഷിക്കുന്നതു വരെ പ്രക്ഷോഭം ശക്തമാക്കുമെന്നും സുരേന്ദ്രന്‍ പറഞ്ഞു.

Story Highlights : k surendran on sabarimala gold scam

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here