കുടുംബപ്രശ്‌നം; വഴക്കിനിടെ യുവാവ് ബന്ധുവിനെ താക്കോല്‍ കൊണ്ട് കുത്തിക്കൊന്നു
പാലക്കാട് ചിറ്റൂരില്‍ ബന്ധുവിനെ യുവാവ് താക്കോല്‍ കൊണ്ട് കുത്തിക്കൊന്നു. പൊല്‍പ്പുള്ളി സ്വദേശി ശരത് ആണ് മരിച്ചത്. സംഭവത്തില്‍ വേര്‍കോലി സ്വദേശി പ്രമോദിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇന്ന് വൈകിട്ട് അഞ്ചരയോടെയാണ് സംഭവം ഉണ്ടായത്.
പ്രതി പ്രമോദ് ഏറെക്കാലമായി ഭാര്യയുമായി പിരിഞ്ഞ് കഴിയുകയാണ്. പ്രമോദിന്റെ കുട്ടിയെ ബന്ധുവായ ശരത്ത് സ്‌കൂളില്‍ നിന്ന് വിളിക്കാന്‍ വന്ന സമയത്താണ് ബൈക്കിന്റെ താക്കോല്‍ കൊണ്ട് കുത്തിപ്പരുക്കേല്‍പ്പിച്ചത്. കഴുത്തിനാണ് കുത്തേറ്റത്. പൊല്‍പ്പുള്ളി കെവിഎം സ്‌കൂളിന് മുന്നില്‍ വെച്ചാണ് സംഭവം.
ഉടന്‍ പാലക്കാട് ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഏഴുമണിയോടെ മരിക്കുകയായിരുന്നു. പൊല്‍പ്പുള്ളി പഞ്ചായത്തിലെ ആറാം വാര്‍ഡിലെ ബിജെപി സ്ഥാനാര്‍ഥിയായിരുന്നു കൊലപാതകം നടത്തിയ പ്രമോദ്. സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങി.
Story Highlights : Palakkad bjp candidate stabs relative to death
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here




