Advertisement

‘യുഡിഎഫ് 100 സീറ്റ് നേടി അധികാരത്തിൽ വരും, ജനങ്ങൾ ഭരണമാറ്റം ആഗ്രഹിക്കുന്നു; അത് മനസ്സിലാകാത്ത ഒരാളെ ഉള്ളൂ, കേരളത്തിലെ മുഖ്യമന്ത്രി’; രമേശ് ചെന്നിത്തല

January 14, 2026
Google News 2 minutes Read

ജോസ് കെ മാണിയുമായുള്ള ചർച്ചയ്ക്ക് പ്രസക്തിയില്ലെന്ന് രമേശ് ചെന്നിത്തല. ഇടതു മുന്നണിയുടെ ഭാഗമാണെന്ന് ജോസ് കെ മാണി തന്നെ പറയുന്നു ഇടതുമുന്നണി വിടാനോ,അതിന് താല്പര്യം പ്രകടിപ്പിക്കുകയോ ചെയ്യാത്ത സാഹചര്യത്തിൽ ചർച്ചയ്ക്ക് പ്രസക്തിയില്ല. അത് അവരാണ് തീരുമാനിക്കേണ്ടത്. അവർ തീരുമാനിച്ച് മുന്നണിക്ക് പുറത്തു വരികയാണെങ്കിൽ ചർച്ച ചെയ്യാമെന്നും ചെന്നിത്തല വ്യക്തമാക്കി.

എൽഡിഎഫിൽ തന്നെ തുടരുകയാണെങ്കിൽ ചർച്ചയുടെ കാര്യമില്ല. അവർ പറയാത്തടത്തോളം കാലം ചർച്ചയ്ക്ക് പ്രസക്തിയില്ല. യുഡിഎഫ് 100 സീറ്റ് നേടി അധികാരത്തിൽ വരും. ജനങ്ങൾ ഭരണമാറ്റം ആഗ്രഹിക്കുന്നു.അത് മനസ്സിലാകാത്ത ഒരാളെ ഉള്ളൂ, അത് കേരളത്തിലെ മുഖ്യമന്ത്രിയാണ്.

ഐഷ പോറ്റി പറഞ്ഞത് ഗൗരവമായ കാര്യം. അവർ ചേർന്ന പാർട്ടിയല്ല ഇപ്പോഴത്തെ കമ്മ്യൂണിസ്റ്റ് പാർട്ടി ഏറ്റിനുള്ളതിന്റെ അർത്ഥം കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ അപചയം വെളിവാക്കുന്നത്.ഐഷാ പോറ്റിക്ക് ഉണ്ടായ അവഗണനയെ തുടർന്നാണ് അവർ കോൺഗ്രസിൽ ചേർന്നതെന്നും ചെന്നിത്തല പറഞ്ഞു.

UDF ൻ്റെ ജനകീയ അടിത്തറ ശക്തിപ്പെടുത്താൻ ഏതെങ്കിലും പാർട്ടിയെ ചാക്കിട്ട് പിടിക്കേണ്ടതില്ല. വയനാട്ടിൽ ഏതു സ്ഥലമാണ് ആനയും കടുവയും ഇറങ്ങാത്തത്. അതൊക്കെ തെറ്റായ പ്രചരണം. വാസ്തയോഗ്യമായ സ്ഥലം തന്നെയെന്നാണ് കോൺഗ്രസിന് ലഭിച്ച റിപ്പോർട്ട്. CPIM നടത്തുന്ന നുണപ്രചരണങ്ങൾ മാധ്യമങ്ങൾ ഏറ്റെടുക്കരുതെന്നും ചെന്നിത്തല അഭ്യർഥിച്ചു.

Story Highlights : Ramesh chennithala against pinarayi vijayan and cpim

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here