ഇന്ത്യ- യുഎസ് ഉഭയകക്ഷി വ്യാപാര കരാര്‍ ഉടന്‍? ചര്‍ച്ചകള്‍ അന്തിമ ഘട്ടത്തിലെന്ന് വാണിജ്യ സെക്രട്ടറി രാജേഷ് അഗര്‍വാള്‍
ഇന്ത്യ- യുഎസ് ഉഭയകക്ഷി വ്യാപാര കരാര്‍ ഉടനുണ്ടാകുമെന്ന് വാണിജ്യ സെക്രട്ടറി രാജേഷ് അഗര്‍വാള്‍. ചര്‍ച്ചകള്‍ അന്തിമഘട്ടത്തിലെന്നും ഏത് തിയതിയില്‍ കരാര്‍ പ്രഖ്യാപിക്കുമെന്ന് പറയാകില്ലെന്നും വാണിജ്യ സെക്രട്ടറി രാജേഷ് അഗര്‍വാള്‍ പറഞ്ഞു. അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് ഉയര്‍ന്ന തീരുവ ചുമത്തിയ സാഹചര്യത്തിലാണ് ചര്‍ച്ചകള്‍ പുരോഗമിക്കുന്നത്. (India, US Trade Deal Very Near says Commerce Secretary)
ഇന്ത്യയുമായി അടുത്ത സൗഹൃദം ആഗ്രഹിക്കുന്നുവെന്ന് പുതിയ അമേരിക്കന്‍ അംബാസിഡര്‍ സെര്‍ജിയോ ഗോര്‍ വ്യക്തമാക്കിയിരുന്നു. അതേസമയം, യൂറോപ്യന്‍ യൂണിയനുമായുള്ള സ്വതന്ത്ര വ്യാപാര കരാര്‍ ഉടന്‍ സാധ്യമാകുമെന്നും വാണിജ്യ സെക്രട്ടറി രാജേഷ് അഗര്‍വാള്‍ അറിയിച്ചു.
അംബാസഡര്‍ സെര്‍ജിയോ ഗോര്‍, ഡെപ്യൂട്ടി യുഎസ്ടിആര്‍ റിക്ക് സ്വിറ്റ്സര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള യുഎസ് ഉദ്യോഗസ്ഥരുടെ സംഘം ഡിസംബര്‍ 10 ന് ഗോയലുമായും അഗര്‍വാളുമായും ചര്‍ച്ചകള്‍ നടത്തിയിരുന്നു. ഇതിന്റെ കൂടി അടിസ്ഥാനത്തിലാണ് രാജേഷ് അഗര്‍വാളിന്റെ പ്രതികരണങ്ങള്‍. തീരുവ വര്‍ധനകള്‍ക്കിടയിലും ഇപ്പോള്‍ പോലും അമേരിക്കയുമായുള്ള വ്യാപാരം ശക്തമായി തന്നെ പുരോഗമിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. വ്യാപാര കരാര്‍ എപ്പോഴുണ്ടാകുമെന്ന് കൃത്യമായ ഒരു തീയതി ഇപ്പോള്‍ പറയാന്‍ സാധിക്കില്ലെങ്കില്‍ പോലും ഇരുരാജ്യങ്ങള്‍ക്കും വളരെയധികം പ്രതീക്ഷ നല്‍കുന്ന സാഹചര്യങ്ങള്‍ ഇപ്പോഴും നിലനില്‍ക്കുന്നുണ്ടെന്നും ഉടന്‍ കരാര്‍ സാധ്യമാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Story Highlights : India, US Trade Deal Very Near says Commerce Secretary
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here




