യുപിയില്‍ മതപരിവര്‍ത്തനം ആരോപിച്ച് മലയാളി പാസ്റ്റര്‍ ജയിലില്‍; പരാതി നല്‍കിയത് ബജ്‌റംഗ്ദള്‍; പാസ്റ്ററിന്റെ കുടുംബത്തെ കസ്റ്റഡിയിലെടുത്ത് വിട്ടയച്ചു
ഉത്തര്‍പ്രദേശില്‍ മതപരിവര്‍ത്തനം ആരോപിച്ച് കസ്റ്റഡിയിലെടുത്ത മലയാളി പാസ്റ്റര്‍ ജയിലില്‍. തിരുവനന്തപുരം സ്വദേശി ആല്‍ബിനാണ് കാണ്‍പൂര്‍ ദെഹാത് ജയിലിലുള്ളത്. (Malayali pastor in jail for alleged religious conversion in UP)
കഴിഞ്ഞ 13നാണ് കാണ്‍പൂരിനടുത്ത് ഘാട്ടംപൂരില്‍ ബജ്രംഗദള്‍ പ്രവര്‍ത്തകരുടെ പരാതിയെ തുടര്‍ന്ന് ആല്‍ബിനെയും കുടുംബത്തെയും കസ്റ്റഡിയില്‍ എടുത്തത്. ഭാര്യയെ പിന്നീട് കസ്റ്റഡിയില്‍ നിന്ന് വിട്ടിരുന്നു. ആല്‍ബിനെ 13ന് വൈകിയാണ് അറസ്റ്റ് രേഖപ്പെടുത്തിയതെന്നും എഫ്‌ഐആര്‍ അടക്കം ലഭിക്കാത്തതിനാല്‍ ജാമ്യത്തിന് ശ്രമിക്കാന്‍ കഴിഞ്ഞില്ല എന്നും സഹപ്രവര്‍ത്തകര്‍ ആരോപിച്ചു. ഉടന്‍ ജാമ്യത്തിന് ശ്രമിക്കുമെന്ന് സഹപ്രവര്‍ത്തകര്‍ അറിയിച്ചു.
Story Highlights : ക്യൂ വേണ്ട, പേപ്പര്‍ ടിക്കറ്റ് വേണ്ട, കൃത്യ സമയത്തിന് കൃത്യം ഫീ; അബുദാബിയില്‍ എഐ ഉപോഗിച്ചുള്ള സ്മാര്‍ട്ട് പാര്‍ക്കിംഗ് സംവിധാനം നിലവില്‍ വന്നു
മതപരിവര്‍ത്തനം നടത്തുന്നു, വിദേശത്തുനിന്ന് ലഭിച്ച ഫണ്ട് ഉപയോഗിക്കുന്നു തുടങ്ങിയ പരാതികളാണ് ബജ്‌റംഗ് ദള്‍ പ്രവര്‍ത്തകര്‍ ഉന്നയിച്ചിരുന്നത്. ഏതൊക്കെ കുറ്റങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് പാസ്റ്ററെ അറസ്റ്റ് ചെയ്തതെന്നതില്‍ പോലും വ്യക്തതയില്ലാത്തതിനാല്‍ സഹപ്രവര്‍ത്തകര്‍ ഏറെ ബുദ്ധിമുട്ടിലാണ്. ജാമ്യത്തിന് ശ്രമിക്കാന്‍ തങ്ങളോട് ഒരു വിധത്തിലും യുപി പൊലീസ് സഹകരിക്കുന്നില്ലെന്നാണ് ഇവരുടെ ആരോപണം. ആല്‍ബിനെ കോടതിയില്‍ ഹാജരാക്കാന്‍ പോലും പൊലീസ് ഇതുവരെ തയ്യാറായിട്ടില്ലെന്നാണ് ആരോപണം. ആല്‍ബിനെ ജാമ്യത്തിലിറക്കാന്‍ സഹപ്രവര്‍ത്തകര്‍ ശ്രമം തുടരുകയാണ്.
Story Highlights : Malayali pastor in jail for alleged religious conversion in UP
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here




