ഇ പി ജയരാജൻ ജയിൽ പുള്ളികൾ പാവങ്ങളെന്ന് പറഞ്ഞ് വേതനം കൂട്ടിക്കൊടുക്കുന്നത് കടകംപള്ളി ഉൾപ്പെടെയുള്ള സിപിഐഎം നേതാക്കന്മാർ നാളെ ജയിലിൽ പോകുന്നത് മുൻകൂട്ടി കണ്ടിട്ട്; റിജിൽ മാക്കുറ്റി
ഇ പി ജയരാജനെതിരെ കോൺഗ്രസ് നേതാവ് റിജിൽ മാക്കുറ്റി. ഇ പി ജയരാജൻ ജയിൽ പുള്ളികൾ പാവങ്ങൾ ആണെന്ന് പറഞ്ഞ് വേതനം കൂട്ടിക്കൊടുക്കുന്നത് കടകംപള്ളി ഉൾപ്പെടെയുള്ള സിപിഎം നേതാക്കന്മാർ നാളെ ജയിലിൽ പോകുന്നത് മുൻകൂട്ടി കണ്ടിട്ടെന്ന് റിജിൽ ഫേസ്ബുക്കിൽ കുറിച്ചു. ജയരാജന് വിവരം ഇല്ലെന്ന് കേരളത്തിലെ ജനങ്ങൾക്ക് അറിയാം.
ജയിലിൽ പോകുന്നവർ ആരാണെന്ന് ജനങ്ങൾക്ക് അറിയാം. കേരളത്തിലെ ജനങ്ങളെ വെല്ലുവിളിക്കുന്ന ഒരു സിപിഐഎം നേതാവ് ഇതുവരെ ഉണ്ടായിട്ടില്ല. ജയിലിൽ പോകുന്നവർ നിരപരാധികളാണോ. അവരെ പാവങ്ങളെന്ന് പറഞ്ഞ് ന്യായീകരിക്കുന്ന സിപിഐഎം നേതൃത്വത്തിന്റെ സമീപനം ജനം തിരിച്ചറിയണം. കോടി സുനിയെ പോലെ കിർമാണി മനോജിനെപ്പോലുള്ള സംഘമാണ് ജയിലിൽ ഉള്ളതെന്നും റിജിൽ വിമർശിച്ചു.
ഗുണ്ടകൾക്ക് സിപിഐഎം നൽകുന്നത് വിഐപി പരിഗണനയാണ്. ഈ ഭരണം അവസാനിക്കുമ്പോൾ ഒരുപാട് സിപിഐഎം നേതാക്കൾ ജയിലിൽ പോകും. അതിന്റെ ഭാഗമായാണ് ഇ പി ജയരാജൻ ജയിൽ പുള്ളികൾ പാവങ്ങളെന്ന് പറഞ്ഞ് വേതനം കൂട്ടിക്കൊടുക്കുന്നത്. കടകംപള്ളി ഉൾപ്പെടെയുള്ള സിപിഐഎം നേതാക്കന്മാർ നാളെ ജയിലിൽ പോകുന്നത് അദ്ദേഹം മുൻകൂട്ടി കണ്ടിട്ടുണ്ടെന്നും റിജിൽ മാക്കുറ്റി പരിഹസിച്ചു. ഫേസ്ബുക്ക് വിഡിയോയിലൂടെയാണ് വിമർശനം ഉന്നയിച്ചത്.
സംസ്ഥാനത്തെ ജയിൽ തടവുകാരുടെ വേതനം വർധിപ്പിച്ചതിനെ ന്യായീകരിച്ച് സിപിഐഎം നേതാവ് ഇ പി ജയരാജൻ രംഗത്തെത്തിയിരുന്നു. തടവുകാരുടെ വേതനം വർധിപ്പിച്ചതിനെ എന്തിനാണ് എതിർക്കുന്നതെന്നും ജയിലിലുള്ളത് പാവങ്ങളാണെന്നുമായിരുന്നു ഇ പി ജയരാജന്റെ പ്രതികരണം.
ജയിലിലെ തടവുകാരുടെ വേതനം വർധിപ്പിച്ചതിനെ എന്തിനാണ് എതിർക്കുന്നത്. അത് പാവങ്ങളല്ലെ. പല സാഹചര്യങ്ങളാൽ കുറ്റവാളികളായിപ്പോയി. ആ കുറ്റവാളികൾ ശിക്ഷിക്കപ്പെട്ട് ജയിലിൽ കിടക്കുകയാണ്. അവർക്ക് വേതനം വർധിപ്പിച്ച് കൊടുത്തതിനെ എന്തിനാണ് എതിർക്കുന്നത്. അതിനെ എതിർക്കുന്നത് തെറ്റായ നിലപാടാണ്’ ഇ പി ജയരാജൻ പറഞ്ഞു.
ജയിലിൽ അത്യാവശ്യ സാധനങ്ങൾ വാങ്ങാൻ ഈ കൂലി അവർക്ക് ഉപകാരപ്പെടും. വേതന വർധന കാലോചിതമായ പരിഷ്‌കരണമാണ്. അതിനെ എന്തിനാണ് വിമർശിക്കുന്നത്. എന്തിനാണ് ഈ ദ്രോഹം ചെയ്യുന്നത്. കൊലക്കുറ്റം ചെയ്തവരും ക്രിമിനലുകളുമാകാം, എങ്കിലും ജീവപര്യന്തം അവർ ആ ജയിലിൽ അല്ലെ. പണിയെടുത്ത് കിട്ടുന്ന കൂലി കുറച്ച് സ്വന്തം ആവശ്യത്തിന് ഉപയോഗിച്ച് ബാക്കി വർഷങ്ങൾക്ക് ശേഷം ജയിലിൽ നിന്ന് പുറത്തിറങ്ങുമ്പോൾ ഉപയോഗിക്കും. ഇങ്ങനെയുള്ള ആനുകൂല്യത്തെ എന്തിനാണ് എതിർക്കുന്നത്’ ഇ പി ജയരാജൻ പറഞ്ഞു.
Story Highlights : rijil makutty against ep jayarajan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here




