ഫ്‌ളാറ്റ് വാഗ്ദാനം ചെയ്ത് പണം തട്ടിയെന്ന പരാതി; ഷിബു ബേബി ജോണിന് എതിരെ കേസ്; ഒരു രൂപ പോലും കൈപ്പറ്റിയിട്ടില്ലെന്ന് ഷിബു
ഫ്‌ളാറ്റ് വാഗ്ദാനം ചെയ്ത് പണം തട്ടിയെന്ന പരാതിയില്‍ ആര്‍എസ്പി സംസ്ഥാന സെക്രട്ടറി ഷിബു ബേബി ജോണിന് എതിരെ കേസ്. തിരുവനന്തപുരം കുമാരപുരം സ്വദേശി അലക്‌സിന്റെ പരാതിയിലാണ് നടപടി. 15 ലക്ഷം രൂപ തട്ടിയെടുത്തെന്നാണ് പരാതി. പണം വാങ്ങിയത് ബില്‍ഡറാണെന്നാണ് പൊലീസ് പറയുന്നത്. പരാതി നിലനില്‍ക്കില്ലന്നും വിലയിരുത്തലുണ്ട്. പരാതിക്കാരനെ ഒരിക്കല്‍ പോലും കണ്ടിട്ടില്ലെന്നും ഒരു രൂപ പോലും കൈപ്പറ്റിയിട്ടില്ലെന്നും ഷിബു ബേബി ജോണ്‍ പറഞ്ഞു. പരാതിക്കാരനെതിരെ മാനനഷ്ടത്തിന് കേസ് കൊടുക്കുമെന്നും അദ്ദേഹം പറഞ്ഞു. ( Case filed against Shibu Baby John )
ഷിബു ബേബി ജോണിന്റെയും കുടുംബാംഗങ്ങളുടെയും പേരില്‍ ഭൂമി ചാക്ക ഭാഗത്ത് ഉണ്ടായിരുന്നു. അവിടെ ഫ്‌ളാറ്റ് നിര്‍മിച്ച് നല്‍കാമെന്ന് പറഞ്ഞ് പണം വാങ്ങിയെന്നാണ് പരാതി. ഷിബു ബേബി ജോണിന്റെ കുടുംബവും ആന്‍ഡ കണ്‍സ്ട്രക്ഷന്‍സ് എന്ന നിര്‍മാണ കമ്പനിയും തമ്മില്‍ 2020ല്‍ ഈ ഭൂമിയില്‍ ഫ്‌ളാറ്റ് നിര്‍മിക്കാമെന്ന ഒരു ധാരണ ഉണ്ടായിരുന്നു. ഇതുപ്രകാരം 2020ല്‍ പരാതിക്കാരനായ അലക്‌സ് ഫ്‌ളാറ്റ് നിര്‍മാണ കമ്പനിക്ക് പണം കൈമാറി എന്നാണ് അവകാശപ്പെടുന്നത്.
ആദ്യം സിവില്‍ കേസാണെന്ന് ചൂണ്ടിക്കാട്ടി പൊലീസ് പരാതി എഴുതി തള്ളിയിരുന്നു. എന്നാല്‍, പരാതിക്കാരന്‍ പൊലീസിനെതിരെ മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നല്‍കിയതോടെയാണ് കേസെടുത്തത്. 15 ലക്ഷം രൂപയാണ് ആന്‍ഡ എന്ന കണ്‍സ്ട്രക്ഷന്‍ കമ്പനിക്ക് പരാതിക്കാരന്‍ നല്‍കിയത്.
Read Also: വി.ഡി. സതീശൻ നയിക്കുന്ന ജാഥക്ക് പോരായി; ‘പുതുയുഗ യാത്ര’ ഫെബ്രുവരി 6 മുതൽ മാർച്ച് 6 വരെ
പരാതിക്കാരനെ ഇന്നേവരെ കണ്ടിട്ടില്ലെന്ന് ഷിബു ബേബി ജോണ്‍ ട്വന്റിഫോറിനോട് പറഞ്ഞു. തിരഞ്ഞെടുപ്പ് അടുത്തുവന്നതുകൊണ്ടാണ് ഇപ്പോള്‍ കേസ് വന്നതെന്നും അദ്ദേഹം പറഞ്ഞു. 7 വര്‍ഷം മുന്‍വ് ഞങ്ങളുടെ ഒരു പ്രോപ്പര്‍ട്ടി ഒരു ജോയ്ന്റ് വെഞ്ച്വറിന്റെ ഭാഗമായി എറണാകുളത്തുള്ള ആന്‍ഡ ബില്‍ഡേഴ്‌സിന് നല്‍കി. അവര്‍ക്ക് അത് പൂര്‍ത്തിയാക്കാന്‍ പറ്റിയില്ല. അവരും കരാറുകാരനും തമ്മില്‍ വഴക്കായി. ഞങ്ങള്‍ ബില്‍ഡറെ ടെര്‍മിനേറ്റ് ചെയ്യാന്‍ തീരുമാനിച്ചു. അലക്‌സ് എന്ന ഈ വ്യക്തി മാസങ്ങള്‍ക്ക് മുന്‍പ് പൊലീസ് സ്റ്റേഷനില്‍ പോയി പരാതി കൊടുത്തു. സിവില്‍ കേസാതുകൊണ്ട് എഫ്‌ഐആര്‍ ഇടാന്‍ പറ്റില്ലെന്ന് പറഞ്ഞ് തള്ളിപ്പോയി. തിരഞ്ഞെടുപ്പ് അടുത്ത് വന്നപ്പോള്‍ രണ്ടാമതും പരാതി കൊടുത്തു. അതിന്റെ പേരില്‍ എഫ്‌ഐആറെടുത്തു – ഷിബു ബേബി ജോണ്‍ പറഞ്ഞു.
Story Highlights : Complaint of cheating by promising a flat; Case filed against Shibu Baby John
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here




