‘അഴീക്കോട് മത്സരിക്കാന്‍ പാര്‍ട്ടി പറഞ്ഞാല് സന്തോഷത്തോടെ പോയി മത്സരിക്കും’; കെഎം ഷാജി
പാര്‍ട്ടി പറഞ്ഞാല്‍ എവിടെയും മത്സരിക്കുമെന്ന് മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെഎം ഷാജി. അഴീക്കോട് ഇത്തവണ അനുകൂല സാഹചര്യമാണ്. അനാവശ്യമായി ലീഗ് സീറ്റ് ചോദിക്കില്ല. വെള്ളാപ്പള്ളി നടേശനെ ചേര്‍ത്തുനിര്‍ത്തുന്നവരാണ് തന്നെ വര്‍ഗീയവാദിയാക്കാന്‍ ശ്രമിക്കുന്നതെന്നും കെഎം ഷാജി ട്വന്റിഫോറിനോട് പറഞ്ഞു. (KM Shaji says he will contest anywhere if the party tells him to)
പാര്‍ട്ടി പറഞ്ഞാല്‍ മത്സരിക്കാം എന്നുള്ളതാണ്. കഴിഞ്ഞ തവണത്തെ പോലെയല്ല. രാഷ്ട്രീയ സാഹചര്യങ്ങളൊക്കെ മാറിയിട്ടുണ്ട്. അതുകൊണ്ട് അഴീക്കോട് മത്സരിക്കാന്‍ പാര്‍ട്ടി പറഞ്ഞാല് സന്തോഷത്തോടെ പോയി മത്സരിക്കും – അദ്ദേഹം പറഞ്ഞു.
യുഡിഎഫ് കേരളത്തിലെ ഭരണത്തില്‍ വരമെന്നതില്‍ ഒരു സംശയവും ആര്‍ക്കുമില്ലെന്നും അദ്ദേഹം പറഞ്ഞു. കാരണം രാഷ്ട്രീയ സാഹചര്യങ്ങള്‍ അങ്ങനെയാണ്. നൂറില്‍ കുറയാത്ത സീറ്റുകള്‍ യുഡിഎഫിന് ലഭിക്കാനുള്ള രാഷ്ട്രീയ സാഹചര്യമുണ്ട്. ഇടതുപക്ഷത്തിനകത്ത് നടക്കുന്ന അഴിമതിയും കെടുകാര്യസ്ഥതയുമെല്ലാം എല്ലാ ഘടകകക്ഷികളും ഒരുമിച്ചാണെന്ന് ചെയ്യുന്നതെന്ന് ഞങ്ങള്‍ വിചാരിക്കുന്നില്ല. സിപിഐഎമ്മിന്റെ ആധിപത്യ രാഷ്ട്രീയമാണ് എല്‍ഡിഎഫിനകത്തുള്ളത്. അതില്‍ അസംതൃപ്തരായ ഒരുപാട് കക്ഷികള്‍ അതിനകത്തുണ്ട്. അഴിമതിയുടെ, ജനവിരുദ്ധതയുടെ പിന്നെ കൂടെ നില്‍ക്കാത്ത ആളുകള്‍ ആരൊക്കെ ഉണ്ടോ, അവരെയൊക്കെ ഞങ്ങള്‍ സ്വാഗതം ചെയ്യുന്നുണ്ട് – അദ്ദേഹം പറഞ്ഞു.
മുസ്ലിം ലീഗിന്റെ സീറ്റുകളുടെ കാര്യത്തില്‍ നടക്കുന്ന ചര്‍ച്ച മുന്നണി വിപുലീകരണം ഒക്കെയായി ബന്ധപ്പെട്ടിട്ടായിരിക്കും നടക്കുകയെന്നും അദ്ദേഹം പറഞ്ഞു. പൊതുവേ യുഡിഎഫിനകത്ത് മുസ്ലിം ലീഗിന്റെ ഒരു ഇമേജ് എന്താന്നുവച്ചാല് അനാവശ്യമായി ഞങ്ങളത് ചോദിക്കില്ല എന്നുള്ളതാണ്. മുന്നണിക്ക് പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നതിലും തലവേദനയുണ്ടാക്കുന്നതതിലും ഞങ്ങള്‍ക്ക് യോജിപ്പില്ല – അദ്ദേഹം പറഞ്ഞു.
Story Highlights : KM Shaji says he will contest anywhere if the party tells him to
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here




