‘രാഹുലിന് ജാമ്യം നൽകിയാൽ അന്വേഷണത്തെ പ്രതികൂലമായി ബാധിക്കും’; പ്രോസിക്യൂഷൻ വാദം ട്വന്റിഫോറിന്
രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുടെ ജാമ്യഹർജിയെ എതിർത്ത് പ്രോസിക്യൂഷൻ ഉന്നയിച്ച വാദങ്ങളുടെ വിശദാംശങ്ങൾ ട്വന്റിഫോറിന്. ജാമ്യം നൽകിയാൽ അന്വേഷണത്തെ പ്രതികൂലമായി ബാധിക്കും. അതിജീവിതയെ മാധ്യമ വിചാരണയ്ക്ക് വിധേയമാക്കിയെന്നും പ്രോസിക്യൂഷൻ കോടതിയിൽ പറഞ്ഞു.
രാഹുലിന്റെ സുഹൃത്തുക്കൾ അതിജീവിതയുടെ വ്യക്തി വിവരങ്ങൾ പരസ്യമാക്കി. കേസ് പിൻവലിപ്പിക്കാനുള്ള ഉദ്ദേശമാണ് ഇതിന് പിന്നിൽ. സമാന ക്രിമിനൽ സ്വഭാവമുള്ള ആളാണ് പ്രതി. പ്രതിക്ക് രാഷ്ട്രീയ സ്വാധീനമുണ്ട്. അറസ്റ്റ് നിയമവിരുദ്ധമല്ലെന്നും എല്ലാ നടപടിക്രമങ്ങളും പാലിച്ചാണ് രാഹുലിനെ അറസ്റ്റ് ചെയ്തതെന്നും പ്രോസിക്യൂഷൻ കോടതിയിൽ പറഞ്ഞു. അന്വേഷണം നിലവിൽ പ്രാഥമിക ഘട്ടത്തിലാണെന്നും പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു.
രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യാപേക്ഷ തിരുവല്ല ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി തള്ളിയിരുന്നു. എല്ലാം പരസ്പരം സമ്മതത്തോടെ ആയിരുന്നു എന്നായിരുന്നു രാഹുലിന്റെ അഭിഭാഷകന്റെ വാദം.
രാഹുലിൻ്റെ അഭിഭാഷകർ പത്തനംതിട്ട ജില്ലാ കോടതിയെ സമീപിക്കും. മജിസ്ട്രേറ്റ് കോടതി ഉത്തരവ് ലഭിക്കുന്ന മുറയ്ക്ക് ജില്ലാ കോടതിയിലെത്തി ജാമ്യാപേക്ഷ സമർപ്പിക്കും.
Story Highlights : Prosecution oppose Rahul Mamkootathil bail plea
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here




