പ്രതിസന്ധികളോട് പൊരുതി നേടിയ അതിജീവനത്തിന്റെ ജയം; ഓൺലൈനായി കലോത്സവത്തിൽ പങ്കെടുത്ത സിയ ഫാത്തിമയ്ക്ക് എ ഗ്രേഡ്
ഓൺലൈനായി സംസ്ഥാന കലോത്സവത്തിൽ പങ്കെടുത്ത സിയ ഫാത്തിമയ്ക്ക് എ ഗ്രേഡ്. അറബിക് പോസ്റ്റർ ഡിസൈനിംഗ് മത്സരത്തിലാണ് A ഗ്രേഡ് നേടിയത്. വിദ്യാഭ്യാസ വകുപ്പിൻ്റെ പ്രത്യേക അനുമതിയോടെയാണ് സിയ വിഡിയോ കോൺഫറൻസിലൂടെ മത്സരത്തിൽ പങ്കെടുത്തത്. വാസ്കുലൈറ്റിസ് എന്ന ഗുരുതര രോഗം ബാധിച്ചതിനാലാണ് സിയക്ക് കലോത്സവത്തിൽ നേരിട്ട് പങ്കെടുക്കാൻ സാധിക്കാത്തിരുന്നത്.
തന്റെ പ്രിയപ്പെട്ട ഇനത്തിൽ മത്സരിക്കാൻ ആഗ്രഹമുണ്ടായിരുന്നു. മത്സരത്തിൽ പങ്കെടുക്കാനുള്ള സിയയുടെ ആഗ്രഹം തിരിച്ചറിഞ്ഞ വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി പ്രത്യേക ഇടപെടൽ നടത്തി ഓൺലൈനായി പങ്കെടുക്കാൻ അവസരമൊരുക്കുകയായിരുന്നു. മന്ത്രിയും സംഘാടകരും സിയയുടെ മത്സരം ഓൺലൈനായി നേരിട്ട് കണ്ടു. 912-ാം നമ്പറുകാരിയായി മത്സരിച്ച സിയ ‘എ’ ഗ്രേഡ് കരസ്ഥമാക്കി. സിയയുടേത് വെറുമൊരു വിജയമല്ല, മറിച്ച് പ്രതിസന്ധികളോട് പൊരുതി നേടിയ അതിജീവനത്തിന്റെ അടയാളമാണ്.
Story Highlights : siya fathima win kerala school kalolsavam a grade
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here




