Advertisement

‘മത സൗഹാർദം തകർത്ത് വോട്ട് നേടാനാണ് വിഡി സതീശന്റെ ശ്രമം’; മന്ത്രി സജി ചെറിയാൻ

January 18, 2026
Google News 1 minute Read

പ്രതിപക്ഷനേതാവ് വിഡി സതീശനെതിരെ വിമർശനവുമായി മന്ത്രി സജി ചെറിയാൻ. മത സൗഹാർദ്ദം തകർത്ത് വോട്ട് നേടാനാണ് വിഡി സതീശന്റെ ശ്രമം. കേരളത്തിൽ വർഗീയത വളർത്തുന്നത് കോൺഗ്രസ്സാണ്. വെള്ളാപ്പള്ളി നടേശൻ മുഖ്യമന്ത്രിയുടെ കാറിൽ കയറിയതിൽ വിവാദം കാണേണ്ട. പ്രായമായ ഒരാൾ കാറിൽ കയറുമ്പോൾ മുഖ്യമന്ത്രി ഇറക്കി വിടണം എന്നാണോയെന്നും മന്ത്രി സജി ചെറിയാൻ ചോദിച്ചു.

പ്രതിപക്ഷ നേതാവിന്റെ വിദ്വേഷ പരാമർശം കേരളം തള്ളി കളയണം. ആരും പറയാത്ത മതസ്പർദയാണ് വിഡി സതീശൻ പറഞ്ഞത്. കാറിൽ കയറ്റിയ കാര്യം വെള്ളാപ്പള്ളി നടേശാനേ കുറിച്ചാണ് പറഞ്ഞത് എന്ന് വ്യക്തം. വിഡി സതീശന്റേത് കയ്യടി നേടാനുള്ള മ്ലേച്ഛമായ, തരംതാണ പ്രസ്താവന. വിഡി സതീശൻ ജനങ്ങളോട് മാപ്പ് പറയണമെന്ന് മന്ത്രി സജി ചെറിയാൻ ആവശ്യപ്പെട്ടു.

Read Also: ‘വിഡി സതീശന്‍ ഇന്നലെ പൂത്ത തകര; എന്‍എസ്എസിനെ എസ്എന്‍ഡിപിയുമായി തെറ്റിച്ചതിന്റെ പ്രധാന കണ്ണി ലീഗ്’; വെള്ളാപ്പള്ളി നടേശന്‍

കേരളത്തിൽ വർഗീയത വളർത്തുന്നത് കോൺഗ്രസാണെന്ന് മന്ത്രി കുറ്റപ്പെടുത്തി. ഒരു വശത്ത് ആർ എസ് എസും മറു വശത്ത് മുസ്ലീം ലീഗും വർഗീയത പടർത്തുന്നു. സമുദായ സംഘടനകൾ ഒന്നിക്കുന്നത് നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ. ഐക്യ നീക്കം സി പിഐ എം സോഷ്യൽ എൻജിനീയറിങ്ങിൻ്റെ ഭാഗമല്ല. സമുദായ നേതാക്കൾ നല്ല ബോധമുള്ളവരാണ്. ഏത് സമയം എങ്ങനെ ഇടപെടണം എന്ന് ധാരണയുള്ളവരാണ് വെള്ളാപ്പള്ളി നടേശനും സുകുമാരൻ നായരും എന്ന് മന്ത്രി സജി ചെറിയാൻ കൂട്ടിച്ചേർത്തു.

Story Highlights : Minister Saji Cherian Criticises VD Satheesan

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here