Advertisement

‘കലോത്സവം സമ്മാനിക്കുന്നത് കൂട്ടായ്മയുടെ സാമൂഹ്യപാഠം; മത്സരിക്കുന്നതാണ് പ്രധാനം, ജയപരാജയങ്ങള്‍ അപ്രസക്തം’; മോഹന്‍ലാല്‍

January 18, 2026
Google News 1 minute Read

കലോത്സവം കുട്ടികൾക്ക് സമ്മാനിക്കുന്നത് അവസരങ്ങൾ മാത്രമല്ല കൂട്ടായ്മയുടെ സാമൂഹ്യപാഠമാണെന്ന് മോഹൻലാൽ. യുവപ്രതിഭകൾ മാറ്റുരയ്ക്കുന്ന കലയുടെ ഏറ്റവും വലിയ ആഘോഷമാണ് കലോത്സവം. മലയാള സിനിമയ്ക്ക് ഒട്ടേറെ പ്രതിഭകളെ യുവജനോത്സവം സമ്മാനിച്ചിട്ടുണ്ട്. ഇന്ന് വന്നില്ലായിരുന്നുവെങ്കിൽ വലിയ നഷ്ടമായേനെ. എല്ലാവിധ ഭാഗ്യങ്ങളും ഒത്തുവന്നതിനാൽ പങ്കെടുക്കാൻ ആയി എന്ന് മോഹൻലാൽ പറഞ്ഞു.

ഇന്നും പല സംവിധായകരും പുതിയ പ്രതിഭകളെ തേടി കലോത്സവവേദികളിൽ എത്തുന്നുണ്ട്. പാഠപുസ്തകത്തിന് പുറത്ത് ഇത്രയേറെ അനുഭവങ്ങൾ സമ്മാനിക്കുന്ന ഇടമില്ല. കലാകാരന്മാരെ കലാകാരികളെ ഈ വേദിയിലേക്ക് മാത്രമായി ചുരുക്കരുതെന്ന് മോഹൻലാൽ പറഞ്ഞു. പങ്കുവെക്കലിന്റെ രസം കുട്ടികളെ ശീലിപ്പിക്കുകയും തോൽവിയാണ് വിജയത്തിന്റെ ചവിട്ടുപടിയെന്ന തിരിച്ചറിവ് കുട്ടികൾക്ക് നൽകുന്നുണ്ടെന്ന് അദേ​ഹം പറഞ്ഞു.

കലയോടുള്ള ആത്മാര്‍പ്പമണം ആത്മാര്‍ഥം ആണെങ്കില്‍ അവസരം നിങ്ങളെ തേടിയെത്തും. തന്റെ അനുഭവത്തിൽ നിന്നാണ് ഇതു പറയുന്നതെന്നും മോഹൻലാൽ കൂട്ടിച്ചേർത്തു. കലോത്സവത്തിൽ കലാകിരീടം കണ്ണൂരാണ് നേടിയത്. ഇഞ്ചോടിഞ്ച് പോരാട്ടത്തിൽ നിലവിലെ ചാമ്പ്യന്മാരായ തൃശൂർ രണ്ടാം സ്ഥാനത്തും കോഴിക്കോട് മൂന്നാം സ്ഥാനത്തുമാണ്. 1028 പോയിന്റുകളുമായാണ് കണ്ണൂർ സ്വർണക്കപ്പ് സ്വന്തമാക്കിയത്. 1023 പോയിന്റുകളുമായി തൃശ്ശൂർ രണ്ടാം സ്ഥാനവും 1017 പോയിന്റുകളുമായി കോഴിക്കോട് മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

Story Highlights : Mohanlal At 64th Kerala School Kalolsavam

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here