Advertisement

‘LDFൽ മുഖ്യമന്ത്രി പ്രേമികളില്ല; തിരഞ്ഞെടുപ്പിൻ്റെ രാഷ്ട്രീയ പോരാട്ടത്തെ പിണറായി നയിക്കും’; എംഎ ബേബി

January 18, 2026
Google News 2 minutes Read

എൽഡിഎഫിൽ മുഖ്യമന്ത്രി പദവി പ്രേമികളില്ലെന്ന് സിപിഐഎം ജനറൽ സെക്രട്ടറി എംഎ ബേബി. ഇടതുപക്ഷ മുന്നണിയിൽ ജനപക്ഷ രാഷ്ട്രീയ പ്രേമികളാണ് ഉള്ളത്. തിരഞ്ഞെടുപ്പിൻ്റെ രാഷ്ട്രീയ പോരാട്ടത്തെ പിണറായി വിജയൻ നയിക്കും. മുന്നണിയിലെ പ്രധാന നേതാവ് പിണറായിയാണ്. നിയമസഭാ തിരഞ്ഞെടുപ്പിൽ സംസ്ഥാന സർക്കാരിന്റെ നേട്ടങ്ങളിലൂന്നി പ്രചാരണം നടത്താൻ സിപിഐഎം കേന്ദ്ര കമ്മിറ്റിയിൽ തീരുമാനമായെന്ന് എംഎ ബേബി അറിയിച്ചു.

എൽഡിഎഫിന്റെ മൂന്നാം ഭരണത്തിന് വേണ്ടി പ്രവർത്തിക്കുമെന്ന് എംഎ ബേബി പറഞ്ഞു. കേന്ദ്രത്തിൻ്റെ സാമ്പത്തിക ഉപരോധവും ഫെഡറലിസത്തിന് എതിരായ നീക്കങ്ങൾ തുറന്നു കാട്ടും. കേരളത്തിൽ എൽഡിഎഫിനെ കടന്നാക്രമിക്കാൻ കോൺഗ്രസും ബിജെപിയും മത്സരിക്കുന്നു. ആർഎസ്എസിനും ബിജെപിക്കും എതിരായ ആശയ സമരത്തിൽ കോൺഗ്രസിന് ഉണ്ടാകുന്ന പോരായ്മ തുറന്നു കാട്ടുമെന്ന് എംഎ ബേബി പറഞ്ഞു.

Read Also: ‘മത സൗഹാർദം തകർത്ത് വോട്ട് നേടാനാണ് വിഡി സതീശന്റെ ശ്രമം’; മന്ത്രി സജി ചെറിയാൻ

സിപിഐഎമ്മിനെതിരായ മൃദു ഹിന്ദുത്വ പ്രചാരണം ആസൂത്രിത ശ്രമമെന്ന് എംഎ ബേബി പറഞ്ഞു. തമിഴ്നാട്ടിൽ ഡിഎംകെ സഖ്യത്തിനൊപ്പം നിന്ന് നിയമസഭാ തിരഞ്ഞെടുപ്പിനെ നേരിടുമെന്ന് അദേഹം വ്യക്തമാക്കി. ബംഗാളിൽ കോൺഗ്രസുമായുള്ള സഹകരണം ചർച്ച ചെയ്യും. അവിടുത്തെ സാഹചര്യം അനുസരിച്ച് തീരുമാനമെടുക്കും. കോൺഗ്രസ് ബന്ധം ചർച്ച ആരംഭിച്ചിട്ടില്ലെന്ന് എം എ ബേബി കൂട്ടിച്ചേർത്തു.

Story Highlights : Pinarayi Vijayan will lead the political battle for Assembly election Says MA Baby

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here