Advertisement

കാബൂളിൽ വൻസ്ഫോടനം; നിരവധിപേർ കൊല്ലപ്പെട്ടതായി താലിബാൻ ഭരണകൂടം

January 19, 2026
Google News 1 minute Read

അഫ്ഗാനിസ്ഥാനിലെ കാബൂളിൽ വൻസ്ഫോടനം. നിരവധിപേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. ചൈനീസ് റസ്റ്ററന്റിന് മുന്നിൽ കാർ പൊട്ടിത്തെറിച്ചാണ് സ്ഫോടനം എന്നാണ് റിപ്പോർട്ട്.

ഷെഹർ ഇ നാവിലെ തെരുവിലാണ് സ്ഫോടനമുണ്ടായത്. വിദേശികളടക്കം താമസിക്കുന്ന കാബൂളിലെ ഏറ്റവും സുരക്ഷിതമെന്ന് കരുതുന്ന മേഖലയിലാണ് സ്ഫോടനം ഉണ്ടായത്. സ്ഫോടനത്തിൽ ലക്ഷ്യമിട്ടത് ചൈനീസ് പൗരൻമാരെയെന്നും മരണസംഖ്യ വർധിക്കുമെന്നുമാണ് റിപ്പോർട്ട്. സ്ഫോടനത്തിൻ്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. അന്വേഷണം പുരോഗമിക്കുകയാണെന്ന് കാബൂൾ ഭരണകൂടത്തിൻ്റെ പ്രതികരണം.

Story Highlights : Explosion struck a restaurant in Kabul

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here