ഒറ്റയടിക്ക് വർധിച്ചത് 1400 രൂപ; കത്തിക്കയറി സ്വർണവില; വീണ്ടും സർവകാല റെക്കോഡിൽ
സംസ്ഥാനത്ത് സ്വർണവില വീണ്ടും കുത്തനെ ഉയർന്നു. ഇന്ന് ഒറ്റയടിക്ക് 1400 രൂപയാണ് വർധിച്ചത്. 1,06,840 രൂപയാണ് പുതിയ സ്വർണവില. ഗ്രാമിന് 175 രൂപയാണ് ഉയർന്നത്. 13,355 രൂപയാണ് ഒരു ഗ്രാം സ്വർണത്തിന്റെ വില. ഈ മാസം 14ന് രേഖപ്പെടുത്തിയ 1,05,600 എന്ന റെക്കോർഡ് ആണ് തിരുത്തിയത്.
ഡിസംബർ 23നാണ് സ്വർണവില ആദ്യമായി ഒരു ലക്ഷം കടന്നത്. പിന്നീടുള്ള ദിവസങ്ങളിലും വില കുതിച്ചുയർന്നു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സ്വർണ വില യൂടേണടിക്കുകയായിരുന്നു. അതിന് ശേഷമാണ് ഇന്നത്തെ കുതിപ്പ്. അന്താരാഷ്ട്ര വിപണിയിലെ മാറ്റങ്ങളാണ് കേരളത്തിലെ സ്വർണ വിലയെ സ്വാധീനിക്കുന്നത്.
Story Highlights : Gold price rises by Rs 1400 in one day
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here




