Advertisement

‘ഇനി തന്റെ പഞ്ചായത്തിലെ മുഴുവൻ ആളുകൾക്കും സൗജന്യ ചികിത്സ ലഭ്യമാക്കും’; പദ്ധതിയുമായി അനിൽ അക്കര

January 20, 2026
Google News 1 minute Read

അടാട്ട് ഗ്രാമ പഞ്ചായത്തിലെ മുഴുവൻ ജനങ്ങൾക്കും സൗജന്യ നിരക്കിൽ ചികിത്സ ലഭിക്കുമെന്ന് പഞ്ചയാത്ത് പ്രസിഡന്റ് അനിൽ അക്കര. അമല ആശുപത്രിയുമായി ചേർന്നാണ് പഞ്ചായത്തിലെ ആളുകൾക്ക് സൗജന്യ നിരക്കിൽ ചികിത്സ ലഭ്യമാക്കുന്നതെന്നാണ് അടാട്ട് ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് അനിൽ അക്കര വിശദമാക്കി. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് അനിൽ അക്കര വിവരം അറിയിച്ചത്.

മാർച്ച് ആദ്യവാരം മുതൽ ഈ സംരംഭം നിലവിൽ വരുമെന്നാണ് അനിൽ അക്കര വിശദമാക്കുന്നത്. അമല ആശുപത്രിയിൽ ജനറൽ വാർഡിൽ പ്രവേശിക്കുന്ന അടാട്ട് ഗ്രാമ പഞ്ചായത്ത് നിവാസികൾക്ക് ഫാർമസി ബിൽ ഒഴികെ വരുന്ന ബില്ലുകൾക്ക് 35 ശതമാനമാനം കിഴിവ് ലഭിക്കും.ഈ ആനുകൂല്യം ലഭിക്കുന്നതിനായി റേഷൻ കാർഡിൻ്റെ കോപ്പി സഹിതം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റിൻ്റെ ശുപാർശ സഹിതമുള്ള പ്രത്യേക ഫോമിൽ അപേക്ഷ നൽകിയാൽ അമല ആശുപത്രി ഓരോ വ്യക്തിക്കും അമല ആശുപത്രി ഹെൽത്ത് കാർഡ് അനുവദിക്കും. ഓരോ വർഷവും ഈ കാർഡ് പുതുക്കണം. ഫെബ്രുവരി ഒന്ന് മുതൽ ഗ്രാമപഞ്ചായത്ത് മെമ്പർമാർ മുഖേനെ ഫോം വിതരണം ചെയ്യുമെന്നും അനിൽ അക്കര സാമൂഹ്യ മാധ്യമങ്ങളിലൂടെ വിശദമാക്കി.

അനിൽ അക്കര ഫേസ്ബുക്കിൽ കുറിച്ചത്

ഇനി അടാട്ട് ഗ്രാമ പഞ്ചായത്തിലെ മുഴുവൻ ജനങ്ങൾക്കും സൗജന്യ നിരക്കിൽ അമല ആശുപത്രിയിൽ
ചികിത്സ ലഭിക്കും.
ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ആയതിന് ശേഷം അമല ഹോസ്പിറ്റൽ ഡയറക്ടർ ജൂലിയസ് അറയ്ക്കൽ സിഎംഐ, ജോയിൻ്റ് ഡയറക്ടർ ഡെൽജോ പുത്തൂർ സിഎംഐ, തുടങ്ങിയ അമല ആശുപത്രിയിലെ അച്ചന്മാരുമായി നടത്തിയ ചർച്ചയിലാണ് ഈ സന്തോഷകരമായ വാഗ്ദാനം അമല
അടാട്ട് പഞ്ചായത്തിന്
നൽകിയത്.
അമല ആശുപത്രിയിൽ ജനറൽ വാർഡിൽ പ്രവേശിക്കുന്ന അടാട്ട് ഗ്രാമ പഞ്ചായത്ത് നിവാസികൾക്ക് ഫാർമസി ബിൽ ഒഴികെ വരുന്ന ബില്ലുകൾക്ക്
35 ശതമാനമാനം കിഴിവ് ലഭിക്കും.
ഈ ആനുകൂല്യം ലഭിക്കുന്നതിനായി റേഷൻ കാർഡിൻ്റെ കോപ്പി സഹിതം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റിൻ്റെ ശുപാർശ സഹിതമുള്ള പ്രത്യേക ഫോമിൽ അപേക്ഷ നൽകിയാൽ അമല ആശുപത്രി ഓരോ വ്യക്തിക്കും അമല ആശുപത്രി ഹെൽത്ത് കാർഡ് അനുവദിക്കും.
ഓരോ വർഷവും ഈ കാർഡ് പുതുക്കണം. ഫെബ്രുവരി ഒന്ന് മുതൽ ഗ്രാമപഞ്ചായത്ത് മെമ്പർമാർ മുഖേനെ ഫോം വിതരണം ചെയ്യുന്നതാണ്.
മാർച്ച് ആദ്യവാരം
മുതൽ ഈ സംരംഭം നിലവിൽ വരും.

Story Highlights : anil akkara free hospital teatment in his panchayath

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here