പൊലീസിനും രക്ഷയില്ല; പൊലീസ് വാഹനം ജീപ്പ് കൊണ്ടിടിച്ച് തകര്‍ത്ത് ഗുണ്ടാനേതാവിന്റെ പരാക്രമം; സംഭവം കൊല്ലത്ത്
കൊല്ലം പത്തനാപുരം പിടവൂരില്‍ ക്ഷേത്രത്തില്‍ നായയുമായി എത്തിയ കേസ് അന്വേഷിക്കാന്‍ എത്തിയ പൊലീസിന് നേരെ ഗുണ്ടയുടെ ആക്രമണം. പരാതി അന്വേഷിക്കാന്‍ എത്തിയ പോലീസുകാരനെ അക്രമിച്ചു.പോലീസ് വാഹനം ഇടിച്ച് തകര്‍ന്നു.നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതിയായ ദേവന്‍ എന്ന സജീവാണ് ക്ഷേത്രവളപ്പില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്. (goonda attacked police in kollam pathanapuram)
തിങ്കളാഴ്ച രാത്രി 12 മണിയ്ക്കാണ് പത്തനാപുരം പിടവൂര്‍ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ സപ്താഹയജ്ഞത്തിന്റെ അന്നദാന കേന്ദ്രത്തില്‍ നായയുമായി എത്തി സജീവ് അതിക്രമം കാട്ടിയത്. തുടര്‍ന്ന് ക്ഷേത്ര ഉപദേശക സമിതി പത്തനാപുരം പോലീസിനെ വിവരം അറിയിച്ചു. സ്ഥലത്ത് എത്തിയ പോലീസ് സജീവിനെ വീട്ടിലേക്ക് പറഞ്ഞ് വിട്ടു. പോലീസ് മടങ്ങിപ്പോയപ്പോയതിന് പിന്നാലെ സജീവ് വണ്ടിയുമായി വീണ്ടുമെത്തി സ്ഥലത്ത് സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചു. ക്ഷേത്ര ഉപദേശക സമിതി പ്രസിഡന്റ് ശിവാനന്ദന്റെ രണ്ട് വാഹനങ്ങളുടെ ചില്ല് അടിച്ചു തകര്‍ക്കുകയും പൊട്രോള്‍ ഒഴിച്ച് കത്തിക്കാന്‍ ശ്രമിക്കുകയും ചെയ്തു.സംഭവം അറിഞ്ഞ് പോലീസ് വീണ്ടുമെത്തി ഇയാളെ പറഞ്ഞ് വിടാന്‍ ശ്രമിക്കുന്നതിനിടെയാണ് പോലീസിന് നേരെ അക്രമം നടത്തിയത്.
സജീവ് സ്വന്തംവാഹനം ഉപയോഗിച്ച് പോലീസ് ജീപ്പ് ഇടിച്ച് നശിപ്പിച്ചു .പോലീസ് വാഹനത്തിലുണ്ടായിരുന്നസിവില്‍ പോലീസ് ഓഫീസര്‍ അനീഷിന് പരുക്കേറ്റു. പോലീസ് വാഹനം തകര്‍ന്ന നിലയിലാണ്.തുടര്‍ന്ന് ഇയാള്‍ രക്ഷപെടുകയും ചെയ്തു. വര്‍ഷങ്ങള്‍ക്ക് മുന്‍പ് ടിപ്പറില്‍ അനധികൃതമായി മണ്ണ് കടത്തിയത് പിടികൂടാനെത്തിയ പോലീസ് ജീപ്പിന് മുകളിലേക്ക് മണ്ണ് തട്ടിയിട്ട് രക്ഷപെട്ടകേസിലും പ്രതിയാണ് ഇയാള്‍. പരിക്കേറ്റ സിവില്‍ പോലീസ് ഓഫീസര്‍ അനീഷ് മോഹന്‍ പത്തനാപുരം താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്.പ്രതിയെ എത്രയും വേഗം പിടികൂടാനുള്ള ശ്രമങ്ങള്‍ തുടരുകയാണ് പോലീസ് പറഞ്ഞു. വധശ്രമത്തിനും പൊതുമുതല്‍ നശിപ്പിച്ചതിനും ഇള്‍ക്ക് എതിരെ കേസെടുത്തു.
Story Highlights : goonda attacked police in kollam pathanapuram
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here




