‘ഞാന്‍ ഗ്യാപ്പിട്ടല്ലേ നിന്നത്, അവള് വീഡിയോ ഒന്നും എടുത്തിട്ടില്ല’; ചര്‍ച്ചയായി ‘മാജിക് മഷ്‌റൂംസ്’ ടീസര്‍
ബസില്‍ ലൈംഗിക അധിക്ഷേപം നടന്നെന്ന് പറഞ്ഞുകൊണ്ട് യുവതി വിഡിയോ ചിത്രീകരിക്കുകയും യുവാവ് ജീവനൊടുക്കുകയും ചെയ്ത സംഭവത്തില്‍ സോഷ്യല്‍ മീഡിയ ചര്‍ച്ചകള്‍ ചൂടുപിടിക്കുന്നതിനിടെ ശ്രദ്ധ നേടി മാജിക് മഷ്‌റൂംസ് എന്ന ചിത്രത്തിന്റെ ടീസര്‍. ബസില്‍ സ്ത്രീകളുടെ അടുത്ത് നില്‍ക്കുന്നതിന് എത്രത്തോളം ഗ്യാപ്പിടണം എന്നതിനെച്ചുറ്റിപ്പറ്റിയുള്ള സംഭാഷണങ്ങളും സന്ദര്‍ഭങ്ങളുമാണ് പുറത്തുവന്ന ഏറ്റവും പുതിയ ടീസറിലുള്ളത്. സമകാലീന സാഹചര്യത്തില്‍ ടീസര്‍ കുറിക്കുകൊള്ളുന്നതാണെന്നാണ് സോഷ്യല്‍ മീഡിയയിലുയരുന്ന അഭിപ്രായം. (magic mushrooms movie teaser goes viral)
ചിത്രം ജനുവരി 23ന് തിയേറ്ററുകളിലെത്തുകയാണ്. അതിന് മുന്നോടിയായാണ് ഈ ടീസര്‍ എത്തിയിരിക്കുന്നത്. സമകാലീന സംഭവങ്ങള്‍ കോര്‍ത്തിണക്കി ഒരു മുഴുനീള ഫാമിലി – കോമഡി എന്റര്‍ടെയ്‌നറായിരിക്കും ചിത്രമെന്ന സൂചന നല്‍കുന്നതാണ് പുതിയ ടീസര്‍. സിനിമയുടെ ട്രെയിലര്‍ ഇതിനകം ഏവരും ഏറ്റെടുത്തുകഴിഞ്ഞിട്ടുണ്ട്. അക്ഷയ ഉദയകുമാറാണ് ചിത്രത്തില്‍ നായികയായെത്തുന്നത്. മഞ്ചാടി ക്രിയേഷന്‍സിന്റെ ബാനറില്‍ അഷ്‌റഫ് പിലാക്കല്‍ നിര്‍മ്മിക്കുന്ന സിനിമയുടെ കഥയും തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത് നവാഗതനായ ആകാശ് ദേവാണ്. ഭാവന റിലീസാണ് ഡിസ്ട്രിബ്യൂഷന്‍.
മലയാളത്തിന്റെ വാനമ്പാടി കെ.എസ് ചിത്രയും റിമി ടോമിയും ആദ്യമായി ഒന്നിച്ച് പാടിയ ‘ആരാണേ ആരാണേ…’ എന്ന് തുടങ്ങുന്ന ഗാനം ചിത്രത്തിലേതായി അടുത്തിടെ പുറത്തിറങ്ങിയിരുന്നത് ഏറെ ശ്രദ്ധ നേടിയിരുന്നു. ‘തലോടി മറയുവതെവിടെ നീ…’ എന്ന ശ്രേയ ഘോഷാലും ഹനാന്‍ ഷായും ചേര്‍ന്നുപാടിയ ഗാനവും ശങ്കര്‍ മഹാദേവന്‍ ആലപിച്ച ‘ഒന്നാം കുന്നിന്‍’ എന്ന ഗാനവും ഏവരും ഏറ്റെടുത്തിരുന്നു.
ഹരിശ്രീ അശോകന്‍, അജു വര്‍ഗ്ഗീസ്, ജോണി ആന്റണി, ജാഫര്‍ ഇടുക്കി, ബോബി കുര്യന്‍, സിദ്ധാര്‍ത്ഥ് ഭരതന്‍, അഷറഫ് പിലാക്കല്‍, പ്രമോദ് വെളിയനാട്, അബിന്‍ ബിനോ, അരുണ്‍ പുനലൂര്‍, ശാന്തിവിള ദിനേശ്, മീനാക്ഷി ദിനേശ്, പൂജ മോഹന്‍രാജ്, മനീഷ കെ.എസ്, ആലീസ് പോള്‍, മാസ്റ്റര്‍ സൂഫിയാന്‍സാലി, മാസ്റ്റര്‍ ദ്രുപദ്, മാസ്റ്റര്‍ വൈഷ്ണവ്, ബേബി വൈദേഹി നായര്‍ തുടങ്ങി വലിയൊരു താരനിരയാണ് ചിത്രത്തില്‍ ഒരുമിക്കുന്നത്. ശങ്കര്‍ മഹാദേവന്‍, കെഎസ് ചിത്ര, ശ്രേയാ ഘോഷാല്‍, വിനീത് ശ്രീനിവാസന്‍, ജാസി ഗിഫ്റ്റ്, ഹനാന്‍ ഷാ, റിമി ടോമി, രഞ്ജിനി ജോസ്, ഖദീജ നാദിര്‍ഷ തുടങ്ങി നിരവധി ശ്രദ്ധേയരാണ് ചിത്രത്തില്‍ ഗാനങ്ങള്‍ ആലപിക്കുന്നത്.
ഛായാഗ്രഹണം: സുജിത്ത് വാസുദേവ്, എഡിറ്റര്‍: ജോണ്‍കുട്ടി, പ്രൊഡക്ഷന്‍ ഡിസൈനര്‍: എം ബാവാ, ഷിജി പട്ടണം, സംഗീതം: നാദിര്‍ഷ, പശ്ചാത്തല സംഗീതം: മണികണ്ഠന്‍ അയ്യപ്പ, ഗാനരചന: ബി.കെ ഹരിനാരായണന്‍, സന്തോഷ് വര്‍മ്മ, രാജീവ് ആലുങ്കല്‍, രാജീവ് ഗോവിന്ദന്‍, യദു കൃഷ്ണന്‍ ആര്‍, റിറെക്കോര്‍ഡിംഗ് മിക്‌സര്‍: ഫസല്‍ എ ബക്കര്‍, സൗണ്ട് ഡിസൈന്‍: സച്ചിന്‍ സുധാകരന്‍, കോറിയോഗ്രഫി: ബ്രിന്ദ, ദിനേഷ്, ശ്രീജിത്ത് ഡാന്‍സ് സിറ്റി, മേക്കപ്പ്: പി.വി ശങ്കര്‍, കോസ്റ്റ്യൂം: ദീപ്തി അനുരാഗ്, ക്യാരക്ടര്‍ സ്‌റ്റൈലിസ്റ്റ്: നരസിംഹ സ്വാമി, ചീഫ് അസോസിയേറ്റ്: ഷൈനു ചന്ദ്രഹാസ്, പ്രൊജക്ട് ഡിസൈനര്‍: രജീഷ് പത്തംകുളം, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: ജിനു പി.കെ, ഫിനാന്‍സ് കണ്‍ട്രോളര്‍: സിറാജ് മൂണ്‍ബീം, സ്റ്റില്‍സ്: അജി മസ്‌കറ്റ്, വിഎഫ്എക്‌സ്: പിക്ടോറിയല്‍ വിഎഫ്എക്‌സ്, ടീസര്‍, ട്രെയിലര്‍: ലിന്റോ കുര്യന്‍, പബ്ലിസ്റ്റി ഡിസൈന്‍സ്: യെല്ലോ ടൂത്ത്‌സ്, പിആര്‍ഒ: വാഴൂര്‍ ജോസ്, ആതിര ദില്‍ജിത്ത്.
Story Highlights : magic mushrooms movie teaser goes viral
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here




