Advertisement

‘എൻ്റെ മകൻ പാവമായിരുന്നു, അവൻ പേടിച്ചു പോയി; ഷിംജിതയെ പിടി കൂടണം, നീതി കിട്ടണം’; ദീപക്കിന്റെ മാതാപിതാക്കൾ

January 20, 2026
Google News 2 minutes Read

ബസ്സിൽ അധിക്ഷേപം നേരിട്ടെന്ന് ഇൻസ്റ്റഗ്രാം വഴി യുവതി ആരോപിച്ചതിന് പിന്നാലെ കോഴിക്കോട് സ്വദേശി ദീപക്ക് ജീവനൊടുക്കിയ സംഭവത്തിൽ നീതി ലഭിക്കണമെന്ന് മാതാപിതാക്കൾ. ഒരമ്മയ്ക്കും അച്ഛനും ഈ യോഗമുണ്ടാകരുതെന്നും ​ദീപക്കിന്റെ അമ്മ കന്യക മാധ്യമങ്ങളോട് പറഞ്ഞു. ഒരു പെണ്ണിനോടും മകൻ മോശമായി പെരുമാറിയിട്ടില്ല. എൻ്റെ മകൻ പാവമായിരുന്നുവെന്നും അവൻ പേടിച്ചു പോയി എന്നും കന്യക പറഞ്ഞു.

ഷിംജിതയെ പിടി കൂടണമെന്നും എങ്കിലെ നീതി കിട്ടുകയുള്ളുവെന്നും ദീപക്കിൻ്റെ അച്ഛൻ ചോയി. ശിക്ഷ വാങ്ങി കൊടുക്കണം. മകന്റെ ജീവിതമാണ് ഇല്ലാതാക്കിയത്. പ്രതിയെ പിടികൂടി കൃത്യമായ നടപടി എടുക്കണമെന്ന് പിതാവ് പറഞ്ഞു. അതേസമയം പ്രതിയായ യുവതി വിദേശത്തേക്ക് കടന്നതായാണ് സൂചന. ശിക്ഷ വാങ്ങി കൊടുക്കണം. മകന്റെ ജീവിതമാണ് ഇല്ലാതാക്കിയത്. പ്രതിയെ പിടികൂടി കൃത്യമായ നടപടി എടുക്കണമെന്ന് പിതാവ് പറഞ്ഞു.

Read Also: ദീപക് ജീവനൊടുക്കിയ സംഭവം: പ്രതിയായ യുവതി വിദേശത്തേക്ക് കടന്നു?

യുവതിയെ പ്രതിയാക്കി എഫ്‌ഐആർ രജിസ്റ്റർ ചെയ്തിരുന്നു. ഭാരതീയ ന്യായ സംഹിത(ബിഎൻഎസ്) 108 പ്രകാരം ആത്മഹത്യാ പ്രേരണ കുറ്റമാണ് ചുമത്തിയത്. പത്തു വർഷം വരെ തടവും പിഴയും ശിക്ഷ ലഭിക്കാവുന്ന വകുപ്പാണിത്. മരിച്ച ദീപക്കിന്റെ മാതാവ് കെ.കന്യക നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. ലഭിച്ച പരാതികളിൽ പ്രാഥമിക വിവര ശേഖരണം നടത്തിയ ശേഷമാണ് കേസെടുത്തത്.

Story Highlights : Parents demand justice in Deepak’s suicide case

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here