Advertisement

വാഹനം ഇടിച്ചതുമായി ബന്ധപ്പെട്ട തര്‍ക്കം വന്‍ സംഘര്‍ഷമായി; അസമില്‍ ഇരുവിഭാഗങ്ങള്‍ തമ്മിലുള്ള സംഘര്‍ഷം പുകയുന്നു; ചില പ്രദേശങ്ങളില്‍ ഇന്റര്‍നെറ്റ് നിയന്ത്രണം

January 20, 2026
Google News 2 minutes Read
two killed in clashes in Assam’s Kokrajhar

അസമില്‍ ഇരുവിഭാഗങ്ങള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ രണ്ട് മരണം. നാല് പേര്‍ക്ക് പരിക്കെന്നും റിപ്പോര്‍ട്ട്. ആദിവാസി വിഭാഗത്തിലുള്ളവരുടെ നേര്‍ക്ക് ബോഡോ വിഭാഗക്കാര്‍ വാഹനം ഓടിച്ച് കയറ്റിയതാണ് സംഘര്‍ഷങ്ങളുടെ തുടക്കം. വാഹനാപകടത്തില്‍ പരിക്കേറ്റയാള്‍ ആശുപത്രിയില്‍ വെച്ച് മരണപ്പെട്ടിരുന്നു. കാര്‍ ഓടിച്ചിരുന്നയാളെ ആള്‍ക്കൂട്ടം തല്ലിക്കൊന്നതായും റിപ്പോര്‍ട്ടുണ്ട്. ഇതാണ് കലാപത്തിലേക്ക് നയിച്ചതെന്ന് പൊലീസ് പറയുന്നു. (two killed in clashes in Assam’s Kokrajhar)

കൊക്രജാര്‍, ചിരാങ് ജിലകളിലാണ് സംഭവം. അക്രമികള്‍ കരിഗാവ് പോലീസ് ഔട്ട്പോസ്റ്റ് ഉപരോധികുകയും വീടുകളും ഓഫീസുകളും തീയിടുകയും ചെയ്തു. സംഘര്‍ഷം കലാപമായി മാറിയതിനെ തുടര്‍ന്ന് രണ്ട് ജില്ലകളിലെയും മൊബൈല്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ വിച്ഛേദിച്ചു. സുരക്ഷ സേനയും റാപ്പിഡ് ആക്ഷന്‍ ഫോഴ്‌സും പ്രദേശത്തിന്റെ നിയന്ത്രണം ഏറ്റെടുത്തതായും സ്ഥിതി നിയന്ത്രിതമെന്നും പൊലീസ് അറിയിച്ചു. നിലവില്‍ 19 പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു.

Read Also: ശബരിമലയിലെ സ്വര്‍ണക്കൊള്ള വീണ്ടും കത്തും; ഇ ഡിയുടെ നീക്കത്തില്‍ കരുതലോടെ സര്‍ക്കാര്‍; യുഡിഎഫും പ്രതിരോധത്തിലേക്ക്

ചൊവ്വാഴ്ച ബോഡോ വിഭാഗക്കാരും ആദിവാസി വിഭാഗക്കാരും നിരവധി വീടുകള്‍ക്ക് തീയിട്ടുവെന്നാണ് പൊലീസിന്റെ റിപ്പോര്‍ട്ട്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ ഉള്‍പ്പെടെ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയാണ്. ഇരുവിഭാഗങ്ങളും കരിഗാവ് പൊലീസ് ഔട്ട്‌പോസ്റ്റിനോട് ചേര്‍ന്നുന്ന ദേശീയപാത ഉപരോധിക്കുകയും ടയറുകള്‍ കത്തിക്കുകയും ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്‌തെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. പ്രദേശത്തെ ചില സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് നേരെയും ആക്രമണമുണ്ടായി.

Story Highlights : two killed in clashes in Assam’s Kokrajhar

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here