Advertisement

ഗസ്സ സമാധാന ബോര്‍ഡില്‍ അംഗമാകാനുള്ള യുഎസ് ക്ഷണം സ്വീകരിച്ച് യുഎഇ

January 20, 2026
Google News 3 minutes Read
UAE President Joins Trump's Board of Peace Initiative for Gaza

ഗസ്സ സമാധാന ബോര്‍ഡില്‍ അംഗമാകാനുള്ള യുഎസ് ക്ഷണം സ്വീകരിച്ച് യുഎഇ. യുഎഇ വിദേശകാര്യ മന്ത്രാലയമാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ഗസ്സയിലെ ജനങ്ങളുടെ സുരക്ഷയും പുനരധിവാസവും ഉറപ്പാക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് യുഎഇ വ്യക്തമാക്കി. (UAE President Joins Trump’s Board of Peace Initiative for Gaza)

യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍, സമാധാന ബോര്‍ഡില്‍ ചേരാനുള്ള അമേരിക്കയുടെ ക്ഷണം സ്വീകരിച്ചതായി യുഎഇ വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചു. ഇരുപതിന സമാധാന പദ്ധതിയാണ് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രമ്പ് മുന്നോട്ടുവച്ചിരിക്കുന്നത്. പദ്ധതിപൂര്‍ണ്ണമായി നടപ്പിലാക്കേണ്ടത് ഗാസയുടെ സമാധാനത്തിന് അത്യാവശ്യമാണെന്ന് കണ്ടതിനെ തുടര്‍ന്നാണ് ബോര്‍ഡ് ഓഫ് പീസില്‍ അംഗമാകുന്നത് എന്ന് ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് അബ്ദുല്ല ബിന്‍ സായിദ് അല്‍ നഹിയന്‍ അറിയിച്ചു. എല്ലാവര്‍ക്കും സമൃദ്ധിയും സുസ്ഥിരതയും ഉറപ്പിക്കാന്‍ ആണ് യു എ ഇ ലക്ഷ്യമിടുന്നത്. ട്രംപിന്റെ നേതൃത്വത്തിലും ലോക സമാധാനത്തിനുള്ള പ്രതിബദ്ധതയിലും ആത്മവിശ്വാസം ഉണ്ടെന്നും യു എ ഇ വ്യക്തമാക്കി.

Read Also: ‘ഞാന്‍ ഗ്യാപ്പിട്ടല്ലേ നിന്നത്, അവള് വീഡിയോ ഒന്നും എടുത്തിട്ടില്ല’; ചര്‍ച്ചയായി ‘മാജിക് മഷ്‌റൂംസ്’ ടീസര്‍

നേരത്തെ യുഎഇ അന്താരാഷ്ട്ര സഹകരണ സഹമന്ത്രി റീം അല്‍ ഹാഷിമിയെ ഗാസ എക്സിക്യൂട്ടീവ് ബോര്‍ഡ്അംഗമായി നിയമിച്ചിരുന്നു. ഗാസയുടെ പുനര്‍ നിര്‍മാണം ലക്ഷ്യമിട്ട് കഴിഞ്ഞ ആഴ്ചയാണ് ട്രംപ് ഗസ്സ സമാധാന ബോര്‍ഡ് രൂപീകരണം പ്രഖ്യാപിച്ചത്. 60 രാജ്യങ്ങള്‍ക്ക് ആണ് ആകെ ക്ഷണമുള്ളത്. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ഡോണള്‍ഡ് ട്രംപ് കത്തയച്ചിട്ടുണ്ട്. ഇക്കാര്യത്തില്‍ ഇന്ത്യ ഇതുവരെ അന്തിമ നിലപാട് വ്യക്തമാക്കിയിട്ടില്ല.

Story Highlights : UAE President Joins Trump’s Board of Peace Initiative for Gaza 

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here