Advertisement

“സിനിമകൾ പരാജയപ്പെട്ടാൽ നമ്മൾ തൊട്ടതും പിടിച്ചതും എല്ലാം തെറ്റെന്ന് പറയും” ; ജയറാം

January 21, 2026
Google News 2 minutes Read

സിനിമകൾ വിജയിക്കുമ്പോൾ ആളുകൾ നമ്മളെപ്പറ്റിയും നല്ലത് പറയും, എന്നാൽ പരാജയമായാൽ, തൊട്ടതും പിടിച്ചതും എല്ലാം തെറ്റായി പോയി എന്ന് പറയും എന്ന് നടൻ ജയറാം. മകൻ കാളിദാസിനൊപ്പം ജയറാം വേഷമിടുന്ന ആശകൾ ആയിരം എന്ന ചിത്രത്തിന്റെ പ്രമോഷണൽ അഭിമുഖത്തിലാണ് ജയറാം തന്റെ കരിയറിൽ പരാജയങ്ങൾ ഉണ്ടായപ്പോൾ ഉള്ള അവസ്ഥയെപ്പറ്റി മനസ് തുറന്നത്.

“ആദ്യ ചിത്രം സൂപ്പർഹിറ്റ്, പിന്നീട് മലയാളത്തിലെ പ്രഗത്ഭരായ സംവിധായകരായ കമൽ, സത്യൻ അന്തിക്കാട് തുടങ്ങിയ പല സംവിധായകരും എന്നെ തന്നെ വെച്ച് വീണ്ടും വീണ്ടും സിനിമകൾ ചെയ്തിരുന്നു. അങ്ങനെയിരിക്കുമ്പോൾ പെട്ടെന്നൊരു വീഴ്ചയാണ്, അതിൽ നിന്നും ഒരുപാട് സ്ട്രഗിൾ ചെയ്ത് കരകയറാൻ ശ്രമിക്കുമ്പോൾ കൂടെയുള്ള ഒരുപാട് പേര് കൈവിടും” ജയറാം പറയുന്നു.

ഗോബിനാഥ് എന്ന തമിഴ് അവതാരകന്റെ യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് ജയറാമും മകൻ കാളിദാസും തങ്ങളുടെ കരിയറിൽ നേരിട്ട പരാജയങ്ങളെയും വിമർശനങ്ങളെയും കുറിച്ച് സംസാരിച്ചത്.

“സ്ട്രഗിൾ ചെയ്യുന്ന സമയം നമ്മൾ ചെയ്യുന്നത് എല്ലാം തെറ്റായിട്ട് കലാശിക്കും, നമുക്കൊപ്പം വിജയമുള്ളപ്പോൾ എല്ലാം നല്ലതെന്ന് പറയും, എന്നാൽ പരാജയം സംഭവിക്കുമോൾ നമ്മൾ ചെയ്തത് തെറ്റ്, അഭിനയിച്ചത് തെറ്റ്, പാടിയത് തെറ്റ്… അങ്ങനെ എല്ലാം തെറ്റ് എന്നാകും. ആ ഒരു നീണ്ട കാലം പലതും പഠിക്കാനും കൂടിയുള്ളതായിരുന്നു” ജയറാം പറയുന്നു.

Story Highlights :“If the films fail, people say that everything we touched and held was wrong”; Jayaram

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here