കണ്ണൂരിൽ എൻ.സി.പിയിൽ കൂട്ടരാജി; മുൻ സംസ്ഥാന സെക്രട്ടറി ഉൾപ്പെടെ 15 നേതാക്കൾ കോൺഗ്രസിലേക്ക്
കണ്ണൂരിൽ എൻ.സി.പിയിൽ കൂട്ടരാജി. 15 എൻ സി പി നേതാക്കൾ കോൺഗ്രസിലേക്ക്. എൻ സി പി മുൻ സംസ്ഥാന സെക്രട്ടറി കെ സുരേശൻ ഉൾപ്പെടെ 15 എൻ സി പി നേതാക്കൾ കോൺഗ്രസിൽ ചേർന്നു. കെ സുധാകരൻ എം പിയുടെ നേതൃത്വത്തിലാണ് എൻ സി പി നേതാക്കളെ സ്വീകരിച്ചത്.പാർട്ടിയിൽ എത്തിയ നേതാക്കൾക്ക് അദ്ദേഹം സ്വീകരണം നൽകി.
എൽ.ഡി.എഫിലെ (LDF) പ്രമുഖ കക്ഷികളിൽ നിന്ന് ഇനിയും കൂടുതൽ നേതാക്കൾ കോൺഗ്രസിലേക്ക് എത്തുമെന്ന് ഡി.സി.സി പ്രസിഡന്റ് അഡ്വ. മാർട്ടിൻ ജോർജ് പറഞ്ഞു. ഇടതുപക്ഷത്തിന്റെ രാഷ്ട്രീയ നയങ്ങളിൽ പ്രതിഷേധിച്ച് കൂടുതൽ പേർ യു.ഡി.എഫുമായി സഹകരിക്കാൻ തയ്യാറെടുക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എൻ.സി.പി ജില്ലാ നേതൃത്വത്തിൽ നിർണ്ണായക പദവികൾ വഹിച്ചിരുന്നവർ ഒന്നിച്ച് പാർട്ടി വിട്ടത് ജില്ലയിലെ എൽ.ഡി.എഫ് ക്യാമ്പുകളിൽ വലിയ ചർച്ചയായിട്ടുണ്ട്.
Story Highlights : mass resignations in ncp
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here




