Advertisement

ശബരിമല സ്വര്‍ണക്കൊള്ള; എന്‍.വാസുവിന്റെ ജാമ്യാപേക്ഷ നാളെ സുപ്രീംകോടതിയില്‍

January 21, 2026
Google News 3 minutes Read
vasu

ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ എന്‍.വാസുവിന്റെ ജാമ്യാപേക്ഷ നാളെ സുപ്രീം കോടതിയില്‍. ജസ്റ്റിസ് ദീപാങ്കര്‍ ദത്ത അധ്യക്ഷനായ ബെഞ്ചാണ് പരിഗണിക്കുക. എന്‍ വാസുവിനെ തിങ്കളാഴ്ച വീണ്ടും റിമാന്‍ഡ് ചെയ്തിരുന്നു .14 ദിവസത്തേക്കാണ് കൊല്ലം വിജിലന്‍സ് കോടതി റിമാന്‍ഡ് ചെയ്തത്. ഫെബ്രുവരി രണ്ടിന് വീണ്ടും ഹാജരാക്കും. (N. Vasu’s bail plea in Supreme Court tomorrow)

അതേസമയം, ശബരിമല സ്വര്‍ണക്കൊള്ളയില്‍ പ്രധാന പ്രതികളുടെ സ്വത്തുക്കള്‍ ഇഡി കണ്ടുകെട്ടി. 1.3 കോടി വില വരുന്ന സ്വത്തുക്കളാണ് കണ്ടുകെട്ടിയത്. 100 ഗ്രാം സ്വര്‍ണം സ്മാര്‍ട്ട് ക്രിയേഷനില്‍ നിന്ന് പിടിച്ചെടുത്തു. ശബരിമലയിലെ ആചാര അനുഷ്ഠാനങ്ങളുടെ പേരില്‍ നടന്ന സാമ്പത്തിക തട്ടിപ്പും അന്വേഷണപരിധിയില്‍ വരുമെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറിയിച്ചു.

Read Also: ദീപക്കിന്റെ ആത്മഹത്യ; ഷിംജിത റിമാൻഡിൽ, മഞ്ചേരി ജയിലിലേക്ക് മാറ്റി

ശബരിമല സ്വര്‍ണക്കൊള്ളയില്‍ എസ്‌ഐടി കണ്ടെത്തലുകള്‍ ശരിവെക്കുകയാണ് എന്‍ഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ്. ശബരിമലയില്‍ നടന്നത് വ്യാപക ക്രമക്കേടും കൊള്ളയും. പ്രധാന പ്രതികളുടെ സ്വത്ത് വകകളാണ് ഇ ഡി കണ്ടുകെട്ടിയിരിക്കുന്നത്. ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ എട്ടോളം സ്വത്തുവകകള്‍ കണ്ടുകെട്ടി. ഭൂമിയുടെ രേഖകള്‍ മരവിപ്പിച്ചു. ചെന്നൈയിലെ സ്മാര്‍ട്ട് ക്രിയേഷനില്‍ നിന്ന് 100 ഗ്രാം സ്വര്‍ണം പിടിച്ചെടുത്തു. സ്വര്‍ണ്ണക്കട്ടികളാണ് പിടിച്ചത്. ചില ഉദ്യോഗസ്ഥര്‍ക്ക് അസ്വാഭാവികമായ സാമ്പത്തിക ഇടപാട് ഉണ്ടെന്നും ഇഡി വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചു. സ്വര്‍ണ്ണം ചെമ്പന്നെഴുതിയ രേഖകള്‍ ദേവസ്വം ആസ്ഥാനത്തുനിന്ന് കണ്ടെത്തി. സ്‌പോണ്‍സര്‍ഷിപ്പ് ഇടപാടുകള്‍ ഭൂരിഭാഗവും ദുരൂഹം. കൊടിമരവുമായി ബന്ധപ്പെട്ട സ്‌പോണ്‍സര്‍ഷിപ്പിലും തട്ടിപ്പ് നടന്നതായി ഇഡിയ്ക്ക് തെളിവ് ലഭിച്ചതായാണ് സൂചന. ഒരു ദിവസങ്ങളില്‍ കൂടുതല്‍ നടപടി ഉണ്ടാകുമെന്നുറപ്പ്.

Story Highlights : Sabarimala gold theft: N. Vasu’s bail plea in Supreme Court tomorrow

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here