‘തന്ത്രിയെ അറസ്റ്റ് ചെയ്തിട്ട് മന്ത്രിയെ ചോദ്യം ചെയ്തത് രഹസ്യമാക്കി വയ്ക്കുന്നു’; SIT നടപടികള്‍ സംശയാസ്പദമെന്ന് വി.മുരളീധരൻ
ശബരിമല സ്വര്‍ക്കൊള്ള അന്വേഷണത്തില്‍ എസ്.ഐ.ടി നടപടികള്‍ സംശയാസ്പദമെന്ന് ബിജെപി നേതാവ് വി മുരളീധരൻ.തന്ത്രിയെ അറസ്റ്റ് ചെയ്യുമ്പോള്‍ മന്ത്രിയെ ചോദ്യം ചെയ്തത് രഹസ്യമാക്കി വയ്ക്കുന്നു.
ബോര്‍ഡില്‍ നടക്കുന്ന കാര്യങ്ങള്‍ മന്ത്രി അറിഞ്ഞില്ലെന്ന് പറയുന്നത് മന്ത്രിയുടെ പരാജയമാണ് വ്യക്തമാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
സജി ചെറിയാന്‍ വിവാദ പ്രസ്താവന പിന്‍വലിച്ചത് പരാജയഭീതി കാരണമാണ്. പറഞ്ഞ കാര്യം മാറ്റിപ്പറയുന്നത് സി.പി.ഐ.എമ്മിന്‍റെ പതിവുരീതിയാണ്. ഇതുകൊണ്ടൊന്നും രക്ഷപ്പെടാന്‍ പോകുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം ശബരിമല സ്വർണക്കൊള്ളയിൽ ആരോപണം ശക്തമാകുന്നതിനിടെ മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റിയുമായുള്ള ബന്ധം സമ്മതിച്ച് മുൻ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ. ചടങ്ങിന് ക്ഷണിച്ചതിനാലാണ് ഉണ്ണികൃഷ്ണൻ പോറ്റിയുടെ വീട്ടിൽ പോയത് എന്നാണ് വിശദീകരണം. കടകംപള്ളി സുരേന്ദ്രനുമായി പരിചയമുണ്ടെന്ന ഉണ്ണികൃഷ്ണൻ പോറ്റിയുടെ മൊഴിയ്ക്ക് പിന്നാലെയാണ് കടകംപള്ളി സുരേന്ദ്രന്റെ വിശദീകരണം.
അതിനിടെ ശബരിമലയില്‍ നടന്നത് കൂട്ടക്കൊള്ളയെന്ന് ഹൈക്കോടതി. അയ്യപ്പന്റെ സ്വത്ത് പ്രതികള്‍ കൂട്ടം ചേര്‍ന്ന് കൊള്ളയടിച്ചെന്നും കൂടുതല്‍ പ്രതികള്‍ ഉണ്ടോയെന്ന് അന്വേഷിക്കണമെന്നും കോടതി പറഞ്ഞു. എ.പത്മകുമാർ, മുരാരി ബാബു, ഗോവർധൻ എന്നിവരുടെ ജാമ്യാപേക്ഷകൾ തള്ളിക്കൊണ്ടുള്ള ഉത്തരവിലാണ് ഹൈക്കോടതി നിരീക്ഷണം. മുൻ എം എൽ എ കൂടിയായ പദ്മകുമാറിന് ജാമ്യം നൽകിയാൽ അന്വേഷണത്തിൽ ഇടപെടുമെന്നും നഷ്ടപ്പെട്ട സ്വർണത്തിന്റെ വീണ്ടെടുക്കലിനെ അത് ബാധിക്കുമെന്നും കോടതി ചൂണ്ടിക്കാട്ടി.
Story Highlights : SIT actions in Sabarimala gold case questionable, says V. Muraleedharan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here




