‘എൻഡിഎ ശക്തമായ തൃകോണ മത്സരം കേരളത്തിൽ കൊണ്ട് വരും, കുറഞ്ഞത് 25 സീറ്റിൽ ജയിക്കും’; തുഷാർ വെള്ളാപ്പള്ളി
ബിഡിജെഎസ് എൻഡിഎയിൽ സംതൃപ്തരെന്ന് തുഷാർ വെള്ളാപ്പള്ളി. സന്തോഷം ഉള്ളത് കൊണ്ടാണ് എൻഡിഎയിൽ തുടരുന്നത്. ബിഡിജെഎസിന് കേരളത്തിൽ വ്യക്തമായ സ്വാധീനം ഉണ്ടെന്ന് മുന്നണികൾക്ക് അറിയാം.
140 മണ്ഡലങ്ങളിലും ബിഡിജെഎസിനു സ്വാധീനമുണ്ട്. എൻഡിഎ ശക്തമായ തൃകോണ മത്സരം കേരളത്തിൽ കൊണ്ട് വരും. കുറഞ്ഞത് 25 സീറ്റിൽ ജയിക്കും. തദ്ദേശതെരഞ്ഞെടുപ്പിൽ എൻഡിഎ തിരുവന്തപുരത്ത് ഉൾപ്പടെ ജയിച്ചത് ബിഡിജെഎസ് പിന്തുണയോടെയാണ്. എൻഡിഎയിൽ അവഗണനയില്ല. അത് മാധ്യമസൃഷ്ടിയാണ്.
എസ്എൻഡിപി എൽഡിഫിന് പിന്തുണ പ്രഖ്യാപിച്ചിട്ടില്ല. വെള്ളാപ്പള്ളിയുടെ ഇടത് അനുകൂല നിലപാടുകൾ വ്യക്തിപരമാണ്. മൂന്നാംപിണറായി സർക്കാർ വരുമെന്ന് വെള്ളാപ്പള്ളി പറഞ്ഞതും വ്യക്തിപരം. സംഘടന അങ്ങനെ ഒരു നിലപാട് പറഞ്ഞിട്ടില്ല.
എസ്എൻഡിപിയുടെ ഭൂരിപക്ഷം നേതാക്കളും ബിഡിജെഎസ് ഭാരവാഹികളാണ്. എസ്എൻഡിപി ഒരു രാഷ്ട്രീയ പാർട്ടിയുടെയും വാലോ ചൂലോ അല്ല. എസ്എൻഡിപിയും ബിഡിജെഎസും രണ്ടാണ് എന്നും തുഷാർ വെള്ളാപ്പള്ളി വ്യക്തമാക്കി.
എൻഎസ്എസും എസ്എൻഡിപിയും സഹോദരസമുദായങ്ങളാണെന്നും ഐക്യം കാലഘട്ടത്തിന്‍റെ ആവശ്യമാണ്, ഐക്യ നീക്കം തെരഞ്ഞെടുപ്പ് മുൻനിർത്തി എന്നത് കോൺഗ്രസിന്‍റെ ആരോപണം മാത്രമാണ്. തിരഞ്ഞെടുപ്പുമായി അതിനെ ബന്ധപ്പെടുത്തേണ്ടതില്ല എന്നും തുഷാർ വെള്ളാപ്പള്ളി പറഞ്ഞു.
Story Highlights : thushar vellappally on nda win in niyamasbha election
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here




