Advertisement

‘ഗ്രീൻലൻഡ് ഉടൻ പിടിച്ചെടുക്കും, ശക്തിയും സമ്മർദവും ഇല്ലാതെ ഒന്നും ലഭിക്കില്ല’; ട്രംപ്

January 21, 2026
Google News 2 minutes Read

ഗ്രീൻലൻഡ് ഉടൻ പിടിച്ചെടുക്കുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ശക്തിയും സമ്മർദവും ഉപയോഗിക്കാതെ തങ്ങൾക്ക് ഒന്നും ലഭിക്കില്ല. യുക്രെയ്നിലെ യുദ്ധം അവസാനിപ്പിക്കാൻ നാറ്റോയ്ക്ക് സാധിക്കുമെന്നും, യുദ്ധം ഒഴിവാക്കാൻ വേണ്ടി താൻ ചോദിക്കുന്നത് ഗ്രീൻലൻഡ് മാത്രമാണെന്നും ട്രംപ് പറഞ്ഞു.

ഇതിനിടെ ഗ്രീൻലൻഡ് അമേരിക്കൽ സുരക്ഷക്ക് അത്യാന്താപേക്ഷിതമാണെന്നും, ഗ്രീൻലൻഡ് തങ്ങളാണ് ഡെന്മാർക്കിന് നൽകിയതെന്നും ട്രംപ് അവകാശപ്പെട്ടു. ദാവോസിൽ നടക്കുന്ന ​വേൾഡ് ഇക്കോണമിക് ഫോറത്തിലാണ് ട്രംപിന്റെ പ്രതികരണം.

ഗ്രീൻലൻഡ് അമേരിക്കക്കും റഷ്യക്കും ​ചൈനക്കുമിടയിലെ തന്ത്രപ്രധാന ഇടമാണ്. അമൂല്യ ധാതുക്കളുണ്ടെന്നത് ഇതിന്റെ പ്രധാന്യം വർധിപ്പിക്കുന്നു. എന്നാൽ അതല്ല ഞങ്ങൾക്ക് ഗ്രീൻലൻഡ് വേണമെന്നതിന്റെ കാരണം, അത് ദേശീയ, അന്തർ ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട കാര്യമാണ്. ഇത് നോർത്ത് അമേരിക്കയുടെ ഭാഗമാണെന്ന് അവകാശപ്പെട്ട ​​ട്രംപ് അത് തങ്ങളുടെ അതിർത്തിയാണെന്നും ഊന്നിപ്പറഞ്ഞു.

രണ്ടം ലോ മഹായുദ്ധ കാലത്ത് ഗ്രീൻലൻഡിൽ അമേരിക്കൽ സേനയുണ്ടായിരുന്നു. ശത്രുക്കളുടെ ​​കൈയിൽപ്പെടാതെ ഗ്രീൻലൻഡിനെ രക്ഷിച്ചത് അമേരിക്കയാണ്. അമേരിക്കയാണ് ഗ്രീൻലൻഡ് ഡെന്മാർക്കിന് നൽകിയത്, എന്നാൽ അവർക്ക് അതിന്റെ നന്ദിയില്ലെന്നും ​ട്രംപ് പറഞ്ഞു.

Story Highlights : Trump says the US will take control of Greenland soon

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here