Advertisement

സംവാദങ്ങളുടെ അവസാനവാക്ക് ‘തമ്മിൽ തമ്മിൽ’ By SKN ഇന്ന് മുതൽ

January 22, 2026
Google News 2 minutes Read
thamil thamil

സാമൂഹിക രാഷ്ട്രീയ ആനുകാലിക വിഷയങ്ങൾ ഇനി ചൂടുപിടിക്കും. ഒരു ടെലിവിഷൻ കാലഘട്ടത്തെ ഒന്നാകെ അടയാളപ്പെടുത്തിയ സംവാദ പരിപാടി വീണ്ടും പ്രേക്ഷകർക്ക് മുന്നിൽ എത്തുകയാണ് പുതിയ രൂപത്തിൽ. ‘തമ്മിൽ തമ്മിൽ’ By SKN, ട്വന്റി ഫോറിൽ എല്ലാദിവസവും രാത്രി 8.15 ആണ് പരിപാടി സംപ്രേക്ഷണം ചെയ്യുക. ലൈക്കും റീച്ചും ആളെക്കൊല്ലികളോ എന്നതാണ് ഇന്നത്തെ സംവാദ വിഷയം.

1993ലാണ് മലയാള ടെലിവിഷന്‍ ചാനല്‍ ചരിത്രത്തിലെ ഏറ്റവും പ്രശസ്തമായ ‘നമ്മള്‍ തമ്മില്‍’ എന്ന ടോക് ഷോയുടെ ആരംഭം. ഒരുപാട് സമകാലിക വിഷയങ്ങൾ ചർച്ചചെയ്‌തുകൊണ്ട് ആരംഭിച്ച ‘നമ്മൾ തമ്മിൽ’ പിന്നീട് ടെലിവിഷൻ ചരിത്രത്തിൽ തന്നെ ചരിത്രമെഴുതുകയും ചെയ്തിരുന്നു. സാമൂഹികമായി പ്രാധാന്യമർഹിക്കുന്ന വിഷയങ്ങളിൽ വിദഗ്ദരേയും സാധാരണക്കാരേയും കൂട്ടിയിണക്കി എല്ലാവരുടേയും അഭിപ്രായത്തെ ലോകം മുഴുവനും അറിയിക്കാനും നിരവധി കാപട്യങ്ങൾ വെളിപ്പെടുത്താനും ആർ ശ്രീകണ്ഠൻ നായർക്ക് ഈ പരിപാടിയിലൂടെ സാധിച്ചിരുന്നു.

Story Highlights : R Sreekandan Nair new television show Thamil Thamil

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here