‘ദീപകിന്റെ ജന്മദിനം പുരുഷാവകാശ ദിനമായി ആചരിക്കും; ആ അച്ഛനും അമ്മയ്ക്കും ഇനി ആരുമില്ല, സർക്കാർ വേണ്ട സഹായം നൽകണം’; രാഹുൽ ഈശ്വർ
ദീപകിന്റെ ജന്മദിനം പുരുഷാവകാശ ദിനമായി ആചരിക്കുമെന്ന് രാഹുൽ ഈശ്വർ. ദീപകിന്റെ കുടുംബത്തിന് സർക്കാർ സഹായം ലഭിക്കണം. ട്വന്റിഫോർ തമ്മിൽ തമ്മിൽ By SKNൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു രാഹുൽ ഈശ്വർ. ഒരാഴ്ച്ച കഴിയുമ്പോൾ നമ്മളിത് മറക്കും. നിയമപോരാട്ടത്തിന് ഞങ്ങളാൽ കഴിയുന്ന പിന്തുണ നൽകും. കുടുംബത്തിന് ഞങ്ങളാൽ കഴിയുന്ന രൂപ സംഭവന നൽകി.
ദീപക്കിന്റെ ജന്മദിനമായ ജനുവരി 17 പുരുഷാവകാശ ദിനമായി ആചരിക്കും. പുരുഷന്മാർക്ക് വേണ്ടി ഹെൽപ് ലൈൻ തുടങ്ങിയിട്ടുണ്ടെന്നും രാഹുൽ ഈശ്വർ പറഞ്ഞു. 24 മണിക്കൂറും ലഭ്യമാകുന്ന ഹെൽപ് മൊബൈൽ ആപ്പും പുറത്തിറക്കി. നിയമം അനുശാസിക്കുന്ന തരത്തിൽ പ്രതിക്ക് ശിക്ഷ നൽകണം. അച്ഛനും അമ്മയ്ക്കും ഇനി ആരുമില്ല. മുഖ്യമന്ത്രിയടക്കമുള്ളവർ ഇത് കാണണം അവരെ സഹായിക്കണമെന്നും രാഹുൽ ഈശ്വർ അഭ്യർഥിച്ചു.
പെൺകുട്ടിയോട് പ്രതികാരമില്ല, പക്ഷേ നീതിയാണ് വേണ്ടത്. വേറൊരാളുടെ കണ്ടൻറിന് വേണ്ടി പുരുഷന്മാരുടെ ജീവിതം നഷ്ടപ്പെടരുതെന്നും രാഹുൽ ഈശ്വർ പറഞ്ഞു. ദീപക്കിന്റെ മരണത്തിൽ മുഖ്യമന്ത്രി അനുശോചനം അറിയിച്ചില്ല. മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും ഒരുവാക്ക് പോലും പ്രതികരിച്ചില്ല. രാഷ്ട്രീയത്തിന് അപ്പുറം സംസ്ഥാനം വേണ്ട പിന്തുണ നൽകണമെന്നും രാഹുൽ ഈശ്വർ ആവശ്യപ്പെട്ടു.
Story Highlights : rahul easwar support on deepak suicide SKN Thammil Thammil
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here




