Advertisement

‘ഷിംജിതയെ മാത്രം കല്ലെറിഞ്ഞിട്ട് കാര്യമില്ല; പൊലീസ് സ്റ്റേഷനിൽ എത്തി പരാതിപ്പെട്ടാലും സ്ത്രീകൾക്ക് നീതികിട്ടാത്ത അവസ്ഥയുണ്ട്’; ശ്രീലക്ഷ്മി അറയ്ക്കൽ

January 22, 2026
Google News 2 minutes Read
sreelekshmi arackal

സ്ത്രീകൾക്കെതിരായുള്ള അതിക്രമങ്ങളിൽ പൊലീസ് സ്റ്റേഷനിൽ എത്തി പരാതിപ്പെട്ടാലും നീതികിട്ടാത്ത അവസ്ഥയുണ്ടെന്ന് ആക്ടിവിസ്റ്റ് ശ്രീലക്ഷ്മി അറയ്ക്കൽ . പൊലീസ് സ്റ്റേഷനിൽ നിന്ന് നീതികിട്ടാതാകുമ്പോഴാണ് സൈബർ ഇടങ്ങൾ കോടതിയായി മാറുന്നത്. ഷിംജിതയെ മാത്രം കല്ലെറിഞ്ഞിട്ട് കാര്യമില്ലെന്നും നല്ലൊരു സ്ത്രീസുരക്ഷ നിയമം ശക്തമായി നടപ്പിലാകുന്ന പൊലീസ് സംവിധാനം ഇവിടെ ഉണ്ടാകണമെന്നും ശ്രീലക്ഷ്മി അറയ്ക്കൽ പറഞ്ഞു. ട്വന്റിഫോറിന്റെ തമ്മിൽ തമ്മിൽ By SKN എന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു ശ്രീലക്ഷ്മി.

ദീപകിന്റെ മരണത്തിൽ ഷിംജിത് മാത്രമല്ല നമ്മുടെ സമൂഹം മുഴുവനും ഉത്തരവാദികളാണ്. എന്തുകൊണ്ടാണ് ആ യുവതിയ്ക്ക് ഇത്തരം ഒരു വീഡിയോ സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവിടേണ്ടി വന്നത്. ദീപക്ക് ചെയ്തത് തെറ്റാണെന്ന് പറയുന്ന ഒരുകൂട്ടം ആളുകൾ നമുക്കിടയിൽ തന്നെയുണ്ട്
ശ്രീലക്ഷ്മി അറയ്ക്കൽ വ്യക്തമാക്കി.

Story Highlights : Women are still not getting justice even after reaching the police station and complaining; Sreelakshmi Arackal

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here