Advertisement

പ്രമേഹത്തെക്കുറിച്ച് നിങ്ങള്‍ക്കുമുണ്ടോ ഈ തെറ്റിദ്ധാരണകള്‍? യാഥാര്‍ഥ്യം തിരിച്ചറിയണം

January 23, 2026
Google News 2 minutes Read
beware of this Diabetes Diet Myths

പ്രമേഹമുള്ളവരുടെ എണ്ണം പോലെ തന്നെ വലുതാണ് നമ്മുക്കൊക്കെ പ്രമേഹത്തെക്കുറിച്ചുള്ള തെറ്റിദ്ധാരണകളുടെ എണ്ണവും. ചില തെറ്റിദ്ധാരണകള്‍ പ്രമേഹ രോഗികളുടെ സന്തോഷത്തെ തല്ലിക്കെടുത്തുന്നതും പ്രമേഹം ജീവിതത്തിലെ നല്ലകാലത്തിന്റെ അവസാനമാണെന്ന വിഷലിപ്തമായ ധാരണ പരത്തുന്നതുമാണ്. മറ്റ് ചില തെറ്റിദ്ധാരണകള്‍ പ്രമേഹമുള്ളവര്‍ക്ക് അപകടകരമായി തീരുകയും ചെയ്യും. അങ്ങനെയുള്ള ചില തെറ്റിദ്ധാരണകള്‍ ഏതൊക്കെയെന്ന് നോക്കാം. (beware of this Diabetes Diet Myths)

പ്രമേഹമുള്ളവര്‍ മധുരം തൊടാനേ പാടില്ല

പ്രമേഹമുള്ളവര്‍ ആഡഡ് ഷുഗര്‍ തീര്‍ച്ചയായും നിയന്ത്രിക്കേണ്ടതുണ്ട്. മധുരപലഹാരങ്ങള്‍ ഒഴിവാക്കണം. എന്നുകരുതി പിന്നീട് ജീവിതത്തില്‍ ഒരിക്കലും കഴിക്കരുത് എന്നല്ല. മധുരമുള്ളവ കഴിക്കാന്‍ തീരുമാനിച്ചാല്‍ അവയ്‌ക്കൊപ്പം ഫൈബര്‍ ധാരാളമടങ്ങിയ പച്ചക്കറികള്‍ കഴിക്കുകയും അളവ് അമിതമാകാതെ ശ്രദ്ധിക്കുകയും വേണം. കഴിക്കുന്ന ഭക്ഷണത്തിന്റെ, അതിലെ പഞ്ചസാരയുടെ അളവ് മനസിലാക്കുകയും നിരീക്ഷിക്കുകയും കുറയ്ക്കുകയും ചെയ്യുക എന്നതാണ് പ്രധാനം.

പഞ്ചസാരയല്ലേ പ്രശ്‌നം ഫാറ്റ് അല്ലല്ലോ

അമേരിക്കന്‍ ഹാര്‍ട്ട് അസോസിയേഷന്റെ റിപ്പോര്‍ട്ട് പ്രകാരം ടൈപ്പ് 2 പ്രമേഹമുള്ളവര്‍ക്ക് ഹൃദയാഘാതത്തിനും സ്‌ട്രോക്കിനും സാധ്യത കൂടുതലാണ്. റിസ്‌ക് കുറയ്ക്കുന്നതിന്റെ ഭാഗമായി നിങ്ങളുടെ ഡയറ്റില്‍ പഞ്ചസാരയുടെ അളവ് കുറയ്ക്കുന്നതുപോലെ തന്നെ ട്രാന്‍സ് ഫാറ്റിന്റെ അളവും നിയന്ത്രിക്കണം. കൊളസ്‌ട്രോള്‍ ഇടയ്ക്കിടെ പരിശോധിക്കണം.

Read Also: കളമശ്ശേരിയില്‍ മുഹമ്മദ് ഷിയാസ്? ഗുരുവായൂരില്‍ ടി എന്‍ പ്രതാപന്‍? കെ ബാബു ഒഴികെ എല്ലാ സിറ്റിങ് എംഎല്‍എമാരും മത്സരരംഗത്തിറങ്ങും; കോണ്‍ഗ്രസില്‍ നിര്‍ണായക തീരുമാനങ്ങള്‍

മരുന്ന് കഴിക്കുന്നുണ്ടല്ലോ പിന്നെന്തിന് ഭക്ഷണം നിയന്ത്രിക്കണം?

പ്രമേഹത്തിന് മരുന്ന് കഴിക്കുന്നത് ഭക്ഷണ കാര്യത്തില്‍ ശ്രദ്ധിക്കാതിരിക്കാനുള്ള ഒരു ഒഴിവുകഴിവല്ല. മധുരമുള്ളവ ഒരുപാട് കഴിക്കുന്നത്, ഭക്ഷണം അമിതമായി കഴിക്കുന്നത് നിങ്ങളുടെ മരുന്നിന്റെ പ്രവര്‍ത്തനക്ഷമത കുറയ്ക്കും. ഡയറ്റും ജീവിതശൈലിയുമാണ് മരുന്നിനേക്കാള്‍ നിര്‍ണായകമെന്ന് മനസിലാക്കണം.

എല്ലാ കാര്‍ബ്‌സും പ്രശ്‌നമാണ്

കാര്‍ബോഹൈഡ്രേറ്റ്‌സ് അല്ല നിങ്ങളുടെ പ്രശ്‌നം. അത് നിങ്ങള്‍ എത്ര അളവില്‍ കഴിക്കുന്നു എന്നതിലാണ് കാര്യം. ചോറ് പോലുള്ള കഴിക്കുമ്പോള്‍ അതിനൊപ്പം പരമാവധി ഇലക്കറികളും പ്രോട്ടീനും കഴിക്കാന്‍ ശ്രദ്ധിക്കണം. അളവ് നിയന്ത്രിക്കണം. ചോറ് പൂര്‍ണമായി ഒഴിവാക്കേണ്ടതില്ല.

Story Highlights : beware of this Diabetes Diet Myths

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here