Advertisement

ഷിംജിത പുറത്തിറങ്ങിയാല്‍ തെളിവ് നശിപ്പിക്കും, സാക്ഷികളെ സ്വാധീനിക്കാന്‍ നല്ല സാധ്യതയുണ്ട്: ദീപക്കിന്റെ കുടുംബത്തിന്റെ അഭിഭാഷകന്‍

January 23, 2026
Google News 2 minutes Read
deepak's advocate against case against shimjitha musthafa

ലൈംഗിക ആക്രമണം നടത്തിയെന്ന തരത്തില്‍ വിഡിയോ പുറത്തുവന്നതിന് പിന്നാലെ ദീപക് എന്ന യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഷിംജിത മുസ്തഫയുടെ ജാമ്യാപേക്ഷയെ ശക്തമായി എതിര്‍ക്കുമെന്ന് വാദിഭാഗം അഭിഭാഷകന്‍ അഡ്വ. കെപി രാജഗോപാല്‍. ഷിംജിത പുറത്തുവന്നാല്‍ തെളിവുകള്‍ നശിപ്പിക്കുമെന്നും സാക്ഷികളെ സ്വാധീനിക്കുമെന്നും കെപി രാജഗോപാല്‍ ട്വന്റിഫോറിനോട് പറഞ്ഞു. (deepak’s advocate against case against shimjitha musthafa)

ദൃശ്യങ്ങള്‍ ആസൂത്രിതമായി നിര്‍മ്മിച്ചതാണെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ വ്യക്തമാണെന്ന് അഭിഭാഷകന്‍ പറയുന്നു. പൊലീസിന്റെ അന്വേഷണം ശരിയായ രീതിയില്‍ ആണെന്നാണ് മനസ്സിലാകുന്നത്. ഫോറന്‍സിക് റിപ്പോര്‍ട്ട് പ്രധാനമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Read Also: രൂപ സര്‍വകാല തകര്‍ച്ചയില്‍; ഡോളറിനെതിരെ രൂപയുടെ ഇടിവ് തുടരുന്നു

പ്രതി ഷിംജിതയെ ഉടന്‍ കസ്റ്റഡിയില്‍ വാങ്ങേണ്ടതില്ലെന്നാണ് പൊലീസിന്റെ തീരുമാനം. ജനരോഷം ഭയന്നാണ് തീരുമാനം. ഷംജിതയുടെ ഫോണിലെ വിവരങ്ങളും പൊലീസിന് ലഭിക്കേണ്ടതുണ്ട്. അതിക്രമം നടന്നെന്ന ഷിംജിതയുടെ പരാതിയിലും പൊലീസ് പ്രാഥമിക അന്വേഷണം തുടങ്ങി.

കസ്റ്റഡി കാലയളവില്‍ തെളിവെടുപ്പടക്കം നടത്താന്‍ പൊലീസ് ഉദേശിക്കുന്നുണ്ടെങ്കിലും ജനരോഷമാണ് വലിയ വെല്ലുവിളി. കസ്റ്റഡിയില്‍ കിട്ടിയാല്‍ തന്നെ വിശദമായ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയാക്കിയ ശേഷം അതീവരഹസ്യമായാകും തെളിപ്പെടുപ്പ്. ഷിംജിതയുടെ ഫോണിലെ വിവരങ്ങളും പൊലീസ് കാര്യമായി പരിശോധിക്കുന്നുണ്ട്. നിലവിലത്തെ പൊലീസ് അന്വേഷണത്തില്‍ ബസില്‍ വെച്ച് ലൈംഗിക അതിക്രമം നടന്നുവെന്ന വാദത്തെ സാധൂകരിക്കുന്ന തെളിവുകള്‍ പൊലീസിന് ലഭിച്ചിട്ടില്ല.

Story Highlights : deepak’s advocate against case against shimjitha musthafa

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here