കുടുംബ വഴക്ക്; മലപ്പുറത്ത് ഭർത്താവിനെയും ഭർതൃമാതാവിനെയും കുത്തി പരുക്കേൽപ്പിച്ച് യുവതി
മലപ്പുറം കോട്ടക്കലിൽ കുടുംബ വഴക്കിനെ തുടർന്ന് യുവതി ഭർത്താവിനെയും ഭർതൃമാതാവിനെയും കുത്തി. പള്ളത്ത് വീട്ടിൽ ഭരത് ചന്ദ്രൻ (29), മാതാവ് കോമള വല്ലി (49) എന്നിവർക്കാണ് പരുക്കേറ്റത്. പ്രതി സജീനയെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. ഇന്ന് രാവിലെ പതിനൊന്ന് മണിയോടെയായിരുന്നു സംഭവം. സജീനയും ഭർത്താവും തമ്മിൽ ചില അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടാകുകയും ഇത് വഴക്കിലേക്ക് നയിക്കുകയുമായിരുന്നു.
സജീനയെ ഇയാൾ തിരുവനന്തപുരത്തുള്ള വീട്ടിൽ കൊണ്ടുവിടുകയും പിന്നീട് ഭരത് ചന്ദ്രൻ രണ്ടാമത് വിവാഹം കഴിക്കാനായി ഒരുക്കങ്ങൾ നടത്തുന്നുവെന്ന നീക്കം അറിഞ്ഞാണ് യുവതി മലപ്പുറത്തേക്ക് എത്തുന്നത്. പെട്രോളും കത്തിയുമായിട്ടാണ് സജീന ഭരത് ചന്ദ്രന്റെ വീട്ടിലേക്ക് എത്തുന്നത്. ഭർതൃമാതാവിന്റെ വയറ്റിലും ഭരത് ചന്ദ്രന്റെ കൈക്കുമാണ് കുത്തേറ്റത്.ഇരുവരെയും കോട്ടക്കലുള്ള സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. ആരോഗ്യനില തൃപ്തികരമാണെന്നാണ് അധികൃതർ അറിയിക്കുന്നത്.
Story Highlights : Family dispute; Woman stabs husband and mother-in-law, injures them in Malappuram
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here




