‘ജീവിതത്തെക്കുറിച്ചുള്ള എന്റെ കാഴ്ചപ്പാട് മാറ്റിയത് ആ കാഴ്ചയാണ്, മനുഷ്യരുടെ കലഹങ്ങള്‍ എത്ര നിസ്സാരമെന്ന് എനിക്ക് തോന്നിപ്പോയി…’; സുനിത വില്യംസ്
ബഹിരാകാശ പര്യടനം തനിക്ക് ജീവിതത്തോടുള്ള കാഴ്ചപ്പാട് മാറ്റിയെന്ന് സുനിത വില്യംസ്. ബഹിരാകാശത്തുനിന്ന് ഭൂമിയെ നോക്കുമ്പോള്‍ ഭൂമിയും അവിടെ മനുഷ്യര്‍ തമ്മിലുള്ള തര്‍ക്കങ്ങളും പോരും എത്ര അര്‍ഥശൂന്യമാണെന്ന് തനിക്ക് തോന്നിയെന്ന് സുനിത പറഞ്ഞു. നാസയില്‍ നിന്ന് വിരമിച്ചതിന് പിന്നാലെ ഡല്‍ഹിയില്‍ ഐസ് ഓണ്‍ സ്റ്റാര്‍സ്, ഫീറ്റ് ഓണ്‍ ഗ്രൗണ്ടെന്ന പേരില്‍ നടന്ന സംഭാഷണത്തിലായിരുന്നു പ്രതികരണം. (From space, human arguments, fights seem really silly, says Sunita Williams)
ബഹിരാകാശത്തുനിന്ന് ഭൂമിയെ നോക്കുമ്പോള്‍ നാം താമസിക്കുന്ന ഒരൊറ്റ ഇടമായേ ഭൂമിയെ കാണാനാകൂ എന്ന് സുനിത വില്യംസ് വിശദീകരിക്കുന്നു. അവിടെ രാജ്യങ്ങളുടെ അതിര്‍ത്തികളില്ല. ആ കാഴ്ചയില്‍ ഇത്തരം തര്‍ക്കങ്ങളുടെ നിസ്സാരത നമ്മുക്ക് ബോധ്യപ്പെടും. ജീവിതത്തോടുള്ള കാഴ്ചപ്പാട് മാറുമെന്നും സുനിത വില്യംസ് പറഞ്ഞു.
നമ്മുടെ ഭൂമി പല കാലാവസ്ഥകളില്‍ എങ്ങനെ ജീവിക്കുന്നുവെന്നും എങ്ങനെ ചലിക്കുന്നുവെന്നും തനിക്ക് കാണാന്‍ സാധിച്ചിട്ടുണ്ടെന്ന് സുനിത വില്യംസ് പറഞ്ഞു. ഓരോ കാലാവസ്ഥയ്ക്ക് അനുസരിച്ചും പ്രദേശങ്ങളുടെ നിറം മാറുന്നുണ്ടെന്നും ശീതകാലത്ത് ഭൂമിയെ മഞ്ഞുമൂടുന്നത് അറിയാനായെന്നും സമുദ്രങ്ങളുടെ നിറങ്ങള്‍ മാറുന്നത് താന്‍ ശ്രദ്ധിച്ചുവെന്നും സുനിത വില്യംസ് പറഞ്ഞു. അത് വിവേചനങ്ങള്‍ അതീതമായി ചിന്തിക്കാന്‍ തനിക്ക് ഊര്‍ജം നല്‍കി. ഒരൊറ്റ ഭൂമി പല കാലങ്ങളില്‍ മാറുന്നതുപോലെ മനുഷ്യവര്‍ഗം ഒന്നാണെന്നും കാഴ്ചപ്പാടുകളുടേയും വീക്ഷണകോണുകളുടേയും വ്യത്യാസങ്ങള്‍ കൊണ്ടാണ് പലരും വേര്‍തിരിവ് കാണുന്നതെന്നും സുനിത കൂട്ടിച്ചേര്‍ത്തു.
Story Highlights : From space, human arguments, fights seem really silly, says Sunita Williams
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here




