Advertisement

‘ധനാപഹരണം നടന്നിട്ടില്ല; കുഞ്ഞികൃഷ്ണന്റെ ആരോപണങ്ങൾ വസ്തുതാ വിരുദ്ധം’; അഴിമതിയാരോപണം തള്ളി CPIM

January 23, 2026
Google News 2 minutes Read
v kunhikrishnan

പാർട്ടി നേതൃത്വത്തിനെതിരെ അഴിമതിയാരോപണമുന്നയിച്ച വി കുഞ്ഞികൃഷ്ണനെ തള്ളി സിപിഐഎം. കുഞ്ഞികൃഷ്ണന്റെ ആരോപണങ്ങൾ വസ്തുതാ വിരുദ്ധം എന്ന് സിപിഐഎം കണ്ണൂർ ജില്ലാ സെക്രട്ടറി കെ കെ രാഗേഷ്. ധനാപഹരണം നടന്നിട്ടില്ലെന്ന് പാർട്ടി കണ്ടെത്തിയതാണെന്നും തെറ്റുപറ്റിയെന്ന് കുഞ്ഞികൃഷ്ണൻ ജില്ലാ കമ്മിറ്റി യോഗത്തിൽ പറഞ്ഞിരുന്നു. കുഞ്ഞികൃഷ്ണൻ മാധ്യമങ്ങളുടെയും രാഷ്ട്രീയ ശത്രുക്കളുടെയും കോടാലി കൈയായി പ്രവർത്തിക്കുന്നുവെന്ന് കെ കെ രാഗേഷ് പറഞ്ഞു.

വർഷങ്ങൾക്ക് മുൻപ് പാർട്ടിയിൽ ഉയർന്നുവന്ന കാര്യങ്ങൾ പാർട്ടി ചർച്ച ചെയ്ത് തീരുമാനം കൈക്കൊണ്ടതാണ്. സമയ ബന്ധിതമായി വരവ്-ചിലവ് കണക്ക് അവതരിപ്പിക്കുന്നതിലുള്ള വീഴ്ച അല്ലാതെ വ്യക്തിപരമായി ആരും ധനാപഹരണം നടത്തിയിട്ടില്ലെന്ന കമ്മീഷൻ റിപ്പോർട്ട് ജില്ലാ കമ്മിറ്റി ചർച്ച ചെയ്ത് അംഗീകരിച്ചതുമാണ്. പാർട്ടി ജില്ലാ കമ്മിറ്റിയും, പാർട്ടി പയ്യന്നൂർ ഏരിയ കമ്മിറ്റിയും നിശ്ചയിച്ച കമ്മീഷനുകളാണ് വിവിധ ആക്ഷേപങ്ങളെക്കുറിച്ച് അതത് ഘട്ടത്തിൽ അന്വേഷിച്ച് അതത് കമ്മിറ്റികൾ ചർച്ച ചെയ്ത് തീരുമാനങ്ങൾ കൈക്കൊണ്ടത്. ഈ ചർച്ചയിലും, തീരുമാനങ്ങളിലും വി. കുഞ്ഞികൃഷ്ണനും പങ്കാളിയായതാണെന്ന് കെ കെ രാഗേഷ് പറഞ്ഞു.

Read Also: ‘പാർട്ടിയിലെ അഴിമതി നേതൃത്വത്തെ നേരിട്ടറിയിച്ചിട്ടും നടപടിയുണ്ടായില്ല; വരവിലും ചെലവിലും ക്രമക്കേട് നടത്തി’; തുറന്നടിച്ച് വി കുഞ്ഞികൃഷ്ണൻ

തിരഞ്ഞെടുപ്പ് അടുക്കുന്ന ഘട്ടത്തിൽ മാധ്യമങ്ങളുടെയും, രാഷ്ട്രീയ ശത്രുക്കളുടെയും കോടാലി കൈയ്യായി മാറുന്നതരത്തിലാണ് കുഞ്ഞികൃഷ്ണൻറെ പ്രവർത്തിയെന്ന് കെകെ രാ​ഗേഷ് കുറ്റപ്പെടുത്തി. പാർട്ടിയെ ബഹുജന മധ്യത്തിൽ ഇകഴ്ത്തിക്കാട്ടുന്ന കുഞ്ഞികൃഷ്ണൻറെ ഈ നടപടി പാർട്ടിക്ക് ഒരു തരത്തിലും അംഗീകരിക്കാൻ കഴിയാത്തതാണ്. പാർട്ടിയിൽ അതത് കാലഘട്ടത്തിൽ ഉയർന്നുവരുന്ന ആക്ഷേപങ്ങളെല്ലാം ചർച്ച ചെയ്യുകയും സംഘടന നടപടികൾ സ്വീകരിക്കുകയും ചെയ്തിട്ടുണ്ടെന്ന് കെ കെ രാഗേഷ് പ്രസ്താവനയിൽ വ്യക്തമാക്കി.

Story Highlights : KK Ragesh denies V Kunjikrishnan allegations

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here