‘തമിഴ്നാട് മാറ്റത്തിന് തയ്യാറെടുക്കുന്നു; DMK സർക്കാർ ജനങ്ങളോട് വിശ്വാസവഞ്ചന കാട്ടി’; പ്രധാനമന്ത്രി
തമിഴ്നാട് മാറ്റത്തിന് തയ്യാറെടുക്കുന്നുവെന്നും ഡിഎംകെയുടെ കുടുംബാധിപത്യത്തിൽ നിന്ന് തമിഴ്നാടിനെ മോചിപ്പിക്കുമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. ഡിഎംകെയുടെ കൗൺഡൗൺ തുടങ്ങി. തമിഴ്നാട്ടിൽ എൻഡിഎ സഖ്യം അധികാരത്തിൽ വരുമെന്നും സുരക്ഷിത, അഴിമതി രഹിത സംസ്ഥാനമാക്കി മാറ്റുമെന്നും മോദി പറഞ്ഞു. തമിഴ്നാട് മധുരാന്തകത്തെ എൻഡിഎ റാലിയിൽ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
ഡിഎംകെയ്ക്ക് കൃത്യമായ ഭൂരിപക്ഷം നിങ്ങൾ നൽകി. എന്നാൽ ജനങ്ങൾക്ക് എന്തെങ്കിലും ഗുണം ലഭിച്ചില്ലി. സിഎംസി സർക്കാറാണ് ഡിഎംകെയുടേത്. കറപ്ഷൻ, മാഫിയ, ക്രൈം സർക്കാരാണ് തമിഴ്നാട്ടിലെന്ന് പ്രധാനമന്ത്രി കുറ്റപ്പെടുത്തി. തമിഴ്നാട്ടിൽ ജനാധിപത്യം ഇല്ല. ജനങ്ങളോട് വിശ്വാസവഞ്ചനയാണ് ഡിഎംകെ സർക്കാർ ചെയ്തത്. എൻഡിഎയുടെ ഇരട്ട എൻജിൻ സർക്കാർ തമിഴ്നാട്ടിൽ അധികാരത്തിലെത്തുമെന്നും മോദി പറഞ്ഞു.
തമിഴ്നാട്ടിൽ എത്രയധികം അഴിമതി നടക്കുന്നുവെന്ന് ജനങ്ങൾക്ക് അറിയാം. അഴിമതി പണം എവിടേകാണ് എത്തുന്നതെന്ന് കുട്ടികൾക്ക് പോലും അറിയാമെന്ന് മോദി പറഞ്ഞു. ഡ്രഗ്സ് മാഫിയ സ്കൂൾ കോളജുകൾ കേന്ദ്രീകരിച്ച് പ്രവർത്തിയ്ക്കുന്നു. യുവാക്കളെ ലഹരിയ്ക്ക് അടിമകളാക്കുന്ന സർക്കാരാണ് തമിഴ്നാട്ടിലേതെന്ന് മോദി ആരോപിച്ചു. മുൻമുഖ്യമന്ത്രി ജയലളിത കുറ്റവാളികൾക്കെതിരെ ശക്തമായ നടപടിയെടുത്തിരുന്നു. എന്നാൽ ഇപ്പോഴത്തെ നില അതല്ല. സ്ത്രീകൾക്കും കുട്ടികൾക്കും സുരക്ഷയില്ല. എൻഡിഎയ്ക്ക് അധികാരം നൽകിയാൽ നിങ്ങളുടെ സുരക്ഷ ഉറപ്പാക്കുമെന്ന് പ്രധാനമന്ത്രി മോദി പറഞ്ഞു.
തമിഴിന്റെയും സംസ്കാരത്തിന്റെയും സംരക്ഷണത്തിനായി എൻഡിഎ പ്രവർത്തിയ്ക്കുന്നു. യുപിഎ സർക്കാരാണ് ജെല്ലിക്കെട്ട് നിരോധിച്ചത്. എൻഡിഎ സർക്കാർ ജെല്ലിക്കെട്ടിന് നിയമപരമായ അനുമതി നൽകി. സംസ്കാരത്തെ സംരക്ഷിയ്ക്കാനുള്ള തീരുമാനമായിരുന്നു അത്. ഡിഎംകെയ്ക്ക് ആവശ്യം വോട്ട് ബാങ്ക് മാത്രമാണ്. തമിഴ് സംസ്കാരത്തിന്റെ ഏറ്റവും വലിയ ശത്രു ഡിഎംകെയാണെന്ന് അദേഹം വിമർശിച്ചു.
Story Highlights : PM Narendra Modi criticise DMK and TN Government
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here




