35 ലക്ഷം രൂപ തട്ടി; മെന്‍റലിസ്റ്റ് ആദിക്കെതിരെ കേസ്; സംവിധായകൻ ജിസ് ജോയ് നാലാം പ്രതി
മെന്‍റലിസ്റ്റ് ആദിക്കെതിരെ കേസ്. 35 ലക്ഷം രൂപ തട്ടിയെടുത്തു എന്നാണ് പരാതി. ഇൻസോമ്നിയ എന്ന പരിപാടിയുടെ പണം നിക്ഷേപിച്ച് ലാഭം വാഗ്ദാനം ചെയ്ത് പണം വാങ്ങി വഞ്ചിച്ചു എന്ന് പരാതി. കൊച്ചി സ്വദേശിയുടെ പരാതിയിൽ എറണാകുളം സെൻട്രൽ പൊലീസാണ് കേസെടുത്തത്. 2 ഘട്ടമായി 35 ലക്ഷം തട്ടിയെടുത്തു. സംവിധായാകൻ ജിസ് ജോയിക്കെതിരെയും കേസെടുത്തിട്ടുണ്ട്.
കേസിൽ നാലാം പ്രതിയാണ് സംവിധായകൻ ജിസ് ജോയ്. കേസിൽ ആകെ നാല് പ്രതികളാണ് ഉള്ളത്. കേസിലെ ഒന്നാം പ്രതി മെന്‍റലിസ്റ്റ് ആദിയെന്ന ആദർശ്. രണ്ട് ഘട്ടമായി പരാതിക്കാരന്റെയും ഭാര്യയുടെയും അക്കൗണ്ടില്‍ നിന്നും 35 ലക്ഷം രൂപ നല്‍കിയെന്നും പണം തിരിച്ചുനല്‍കാന്‍ തയ്യാറായില്ലെന്നുമാണ് പരാതിയില്‍ പറയുന്നത്.
Story Highlights : Police against Mentalist Aathi
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here




