Advertisement

വിഴിഞ്ഞം തുറമുഖ പദ്ധതിയിൽ ഉമ്മൻ ചാണ്ടിയുടെ പങ്ക് വലുത്, മുഖ്യമന്ത്രി പിണറായി വിജയൻ്റെ പിന്തുണ ഇല്ലായിരുന്നെങ്കിൽ പദ്ധതി പൂർത്തിയാവില്ലായിരുന്നു; കരൺ അദാനി

January 24, 2026
Google News 2 minutes Read

വിഴിഞ്ഞം തുറമുഖത്തിന്‍റെ രണ്ടാം ഘട്ട വികസന പ്രവര്‍ത്തനങ്ങളുടെ നിര്‍മാണോദ്ഘാടനം നിര്‍വഹിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. വിഴിഞ്ഞം തുറമുഖ പദ്ധതിയിലെ ഉമ്മൻചാണ്ടിയുടെ പങ്ക് എടുത്തുപറഞ്ഞ് കാരൺ അദാനി. ഇത് ഒരു സർക്കാരിന്റെ മാത്രം പ്രയത്നഫലമല്ല വിഴിഞ്ഞം പദ്ധതി. കൂട്ടായ ശ്രമത്തിന്റെ ഫലമാണിത്.

മുഖ്യമന്ത്രി പിണറായി വിജയൻ്റെ പിന്തുണ ഇല്ലായിരുന്നെങ്കിൽ പദ്ധതി പൂർത്തിയാവില്ലായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. പ്രതിപക്ഷ നേതാവിനും നന്ദി. രാഷ്ട്രീയ ഭിന്നാഭിപ്രായങ്ങൾക്ക് ഇടയിലും വിഴിഞ്ഞത്തിനായി എല്ലാവരും പരിശ്രമിച്ചുവെന്നും കരൺ അദാനി പറഞ്ഞു. മറ്റൊരു ചരിത്ര നിമിഷമെന്നും തുറമുഖ മന്ത്രി വിഎൻ വാസവൻ പറഞ്ഞു. വിഴിഞ്ഞം പ്രതീക്ഷയ്ക്ക് അപ്പുറമുള്ള വിജയമാണെന്നുംപ്രതിസന്ധ ഘട്ടങ്ങൾ തരണം ചെയ്തത് മുഖ്യമന്ത്രിയുടെ ഇച്ഛാശക്തി കൊണ്ടാണെന്നും വിഎൻ വാസവൻ പറഞ്ഞു.

വിഴിഞ്ഞം തുറമുഖത്തിന്‍റെ രണ്ടാം കുതിപ്പിനാണ് ഇതോടെ തുടക്കമായത്. വിഴിഞ്ഞം തുറമുഖം വിസ്മയമായി മാറിയെന്നും നാടിന്‍റെ സ്വപ്നമാണ് യഥാര്‍ഥ്യമായതെന്നും അടിസ്ഥാന സൗകര്യ വികസനത്തിൽ പുതിയ അധ്യായമാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കേന്ദ്ര മന്ത്രി സര്‍ബാനന്ദ സോനോവാളിന് സ്വാഗതം പറഞ്ഞാണ് മുഖ്യമന്ത്രി പ്രസംഗം ആരംഭിച്ചത്. വിഴിഞ്ഞം തുറമുഖത്തിനായി കേന്ദ്ര മന്ത്രി സാധ്യമായത് എല്ലാം ചെയ്യുമെന്ന് തനിക്ക് ഉറപ്പുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

Story Highlights : karan adani praises oommen chandy and pinarayi on vizhinjam port

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here