Advertisement

‘ഷോയുടെ ലാഭം വാഗ്ദാനം ചെയ്താണ് മെന്റലിസ്റ്റ് ആദി 35 ലക്ഷം രൂപ വാങ്ങിയത്’; പണം തിരികെ ചോദിച്ചപ്പോൾ ഭീഷണിപ്പെടുത്തി, പരാതിക്കാരൻ ബെന്നി

January 24, 2026
Google News 2 minutes Read
mentalist aathi

മെൻ്റലിസ്റ്റ് ആദിയുടെ ‘ഇൻസോമ്നിയ’ എന്ന ഷോയുടെ ലാഭവിഹിതം വാഗ്ദാനം ചെയ്ത് 35 ലക്ഷം രൂപ തട്ടിയെടുത്തെന്ന് പരാതിക്കാരനും പ്രവാസി വ്യവസായിയുമായ ബെന്നി. രണ്ട് ഘട്ടമായിട്ടാണ് ആദി പണം വാങ്ങിയിരുന്നത്. പണം തിരികെ ചോദിച്ചപ്പോൾ ഭീഷണിയും പരിഹാസവും നേരിടേണ്ടിവന്നു.അങ്ങിനെയാണ് പൊലീസിൽ പരാതിപ്പെടേണ്ടി വന്നത്. പണം വാങ്ങിയതിന് ശേഷം ലാഭമോ,മുടക്കിയ തുകയോ മടക്കി നൽകിയില്ല. ഷോ ഡയറക്ടർ ജിസ് ജോയി ആണെന്നാണ് ആദി പറഞ്ഞിരുന്നതെന്നും നിയമപോരാട്ടം തുടരുമെന്നും ബെന്നി ട്വന്റി ഫോറിനോട് പറഞ്ഞു.

വ്യവസായി ബെന്നിയുടെ പരാതിയിൽ ജാമ്യമില്ല വകുപ്പുകൾ പ്രകാരമാണ് ആദി അടക്കമുള്ള 4 പേർക്കെതിരെ എറണാകുളം സെൻട്രൽ പൊലീസ് കേസെടുത്തിരിക്കുന്നത്. കേസിൽ തുടർ അന്വേഷണം വേഗത്തിലാക്കാനാണ് പൊലീസിൻ്റെ നീക്കം. പരാതിക്കാരനായ ബെന്നിയുടെ വിശദമായ മൊഴിയെടുക്കും. വിദേശത്തുള്ള ആദി നാട്ടിലെത്തിയ ശേഷം തുടർനടപടികളിലേക്ക് കടക്കും. കേസിൽ നാലാം പ്രതിയായ സംവിധായകൻ ജിസ് ജോയുടെ അടക്കം മൊഴി പൊലീസ് ശേഖരിക്കും.

Story Highlights : Mentalist Aathi took Rs 35 lakhs by promising to make a profit from the show

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here