Advertisement

പ്രധാനമന്ത്രിയുടെ തിരുവനന്തപുരത്തെ സന്ദർശനം; അനധികൃതമായി ഫ്ലക്സ് ബോർഡുകൾ സ്ഥാപിച്ച കരമന ജയനെതിരെ കേസെടുത്ത് പൊലീസ്

January 24, 2026
Google News 2 minutes Read
karamana jayan

പ്രധാനമന്ത്രിയുടെ സന്ദർശനത്തിന്റെ ഭാഗമായി തിരുവനന്തപുരത്ത് അനധികൃതമായി ഫ്ലക്സ് ബോർഡുകൾ സ്ഥാപിച്ചതിൽ ബിജെപി ജില്ലാ അധ്യക്ഷനെതിരെ കേസ്. കോർപ്പറേഷൻ സെക്രട്ടറിയുടെ പരാതിയിലാണ്
BJP ജില്ലാ പ്രസിഡന്റ് കരമന ജയനെതിരെ കന്റോൺമെന്റ് പൊലീസ് കേസെടുത്തത്. കോടതിവിധി ലംഘിച്ചതിനും പൊതുവഴി തടസ്സപ്പെടുത്തിയതിനുമാണ് കേസ്.

ന​ഗരത്തിലെ അനധികൃത ബോർഡുകൾ നീക്കംചെയ്യുമെന്ന് മേയർ വി വി രാജേഷ് അറിയിച്ചതിന് പിന്നാലെയാണ് നടപ്പാതകളടക്കം കയ്യേറി ബിജെപി ബോർഡുകൾ സ്ഥാപിച്ചത്. രണ്ടു മണിക്കൂറിനുള്ളിൽ ബോർഡുകൾ നീക്കം ചെയ്യണം എന്ന് കാട്ടി സെക്രട്ടറി ബിജെപിക്ക് നോട്ടീസ് നൽകിയിരുന്നു. ഫ്ലക്സുകൾ നീക്കം ചെയ്യാതെ വന്നതോടെയാണ് പൊലീസിൽ പരാതി നൽകിയത്.

Story Highlights : Prime Minister’s visit to Thiruvananthapuram; Police register case against Karamana Jayan for illegally installing flex boards

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here