Advertisement

ശബരിമല സ്വർണ്ണക്കൊള്ള: SIT കൃത്യമായി അന്വേഷണം നടത്തുന്നുണ്ടെന്ന് രാജു എബ്രഹാം; ഭരണ സംവിധാനം പരാജയമെന്ന് ശശികല; തിരഞ്ഞെടുപ്പിൽ സ്വർ‌ണ്ണക്കൊള്ള ചർച്ചയാക്കുമെന്ന് പഴകുളം മധു

January 24, 2026
Google News 2 minutes Read

ശബരിമല സ്വർണ്ണക്കൊള്ള നിയമസഭാ തിരഞ്ഞെടുപ്പിൽ ചർച്ചയാകുമെന്ന് കെപിസിസി ജനറൽ സെക്രട്ടറി പഴകുളം മധു. തദ്ദേശ തിരഞ്ഞെടെപ്പിലും വിഷയം ചർച്ചയായി. കൊള്ള നടന്നതായി വ്യക്തമായി കഴിഞ്ഞു. ഇനി സ്വർണം എവിടെയാണെന്ന് കണ്ടെത്തണമെന്നും പിടിക്കപ്പെടാനുള്ള ഉന്നതന്മാർ ആരാണെന്നും പഴകുളം മധു പറഞ്ഞു. ‘തമ്മിൽ തമ്മിൽ By SKN’ എന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു.

ശബരിമലയിലെ ഒരുതരി സ്വർണം ആരെങ്കിലും കൊണ്ടുപോയിട്ടുണ്ടെങ്കിൽ അവരെ ജയിലിലടക്കണമെന്നും ശിക്ഷിക്കണമെന്നും സിപിഐഎം പത്തനംതിട്ട ജില്ലാ സെക്രട്ടറി രാജു എബ്രഹാം പറഞ്ഞു. എസ്‌ഐടി കൃത്യമായി അന്വേഷണം നടത്തുന്നുണ്ടെന്നും മുഖം നോക്കാതെ നടപടിയെടുക്കുമെന്നും അദേഹം വ്യക്തമാക്കി. ഉണ്ണികൃഷ്ണൻ പോറ്റി വർഷങ്ങൾ മുൻപാണ് കയറിയത്. അതിന് ഒത്താശ ചെയ്ത് കൊടുത്തവർ ആരെന്ന് അന്വേഷണ പരിധിക്കുള്ളിൽ കൊണ്ടുവരണമെന്ന് രാജു എബ്രഹാം പറഞ്ഞു.

മോഷണം പോയ മുതൽ തിരിച്ചെടുക്കാൻ കഴിഞ്ഞേക്കാം. പ്രതികളെയും പിടികൂടാൻ കഴിഞ്ഞേക്കാം. എന്നാൽ അവിടം കൊണ്ട് കേസ് തീരുന്നില്ല. അരുതാത്തത് നടക്കാതിരിക്കാനുള്ള ഭരണസംവിധാനത്തിന്റെ പരാജയമാണിതെന്ന് ഹിന്ദു ഐക്യവേദി നേതാവ് കെപി ശശികല പറഞ്ഞു. കട്ടവരേക്കാൾ കക്കാൻ അരങ്ങൊരുക്കി കൊടുത്തവരെയാണ് കണ്ടെത്തേണ്ടതെന്ന് ശശികല പറഞ്ഞു.

Story Highlights : Thammil Thammil by SKN: Sabarimala swarnapali case

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here