‘ഞാന്‍ കാലുകള്‍ തൊട്ടുവന്ദിച്ചപ്പോള്‍, വിനയത്തോടെ എന്റെ കാലുകള്‍ തിരിച്ചു വന്ദിച്ചു’; മോദിയില്‍ കണ്ടത് ഭാരതത്തിന്റെ ആത്മാവിനെയെന്ന് ഡെപ്യൂട്ടി മേയര്‍
പ്രധാനമന്ത്രി നരേന്ദ്രമോദി എന്ന നേതാവില്‍ താന്‍ കണ്ടത് അധികാരം അല്ല, മനുഷ്യനെയാണെന്ന് തിരുവനന്തപുരം കോര്‍പറേഷന്‍ ഡെപ്യൂട്ടി മേയര്‍ ആശാ നാഥ്. ഭാരതത്തിന്റെ ആത്മാവിനെ തന്നെയാണ് താന്‍ അദ്ദേഹത്തില്‍ കണ്ടത്. താന്‍ കാല്‍ തൊട്ട് വന്ദിച്ചപ്പോള്‍ നരേന്ദ്ര മോദി തിരിച്ച് തന്റെ കാലുകള്‍ തൊട്ട് വന്ദിച്ചതിനെ കുറിച്ച് വികാരാധീനയായി ആശാ നാഥ് ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലാണ് മോദിയെ പുകഴ്ത്തിയത്.
ആദരവോടെ ഞാന്‍ കാലുകള്‍ തൊട്ടുവന്ദിച്ചപ്പോള്‍, അധികാരത്തിന്റെ ഏറ്റവും ഉയരത്തില്‍ നില്‍ക്കുന്ന പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിജി വിനയത്തോടെ എന്റെ കാലുകള്‍ തിരിച്ചു വന്ദിച്ചു…. ആ നിമിഷം ഞാന്‍ എന്നെ തന്നെ മറന്ന് കണ്ണുകള്‍ അറിയാതെ നനഞ്ഞു..അത് ദുഃഖത്തിന്റെ കണ്ണീര്‍ അല്ല, സന്തോഷത്തിന്റെയും അഭിമാനത്തിന്റെയും കൃതജ്ഞതയുടെയും കണ്ണീരായിരുന്നു. ഈ നേതാവില്‍ ഞാന്‍ കണ്ടത് അധികാരം അല്ല, മനുഷ്യനെയാണ്… സംസ്കാരത്തെയാണ്… ഭാരതത്തിന്റെ ആത്മാവിനെ തന്നെയാണ്.’- ആശാ നാഥ് കുറിച്ചു.
ആശാ നാഥ് ഫേസ്ബുക്കിൽ കുറിച്ചത്
ഇത് വെറും ഒരു ഫോട്ടോയല്ല…
എന്റെ ആത്മാവിൽ പതിഞ്ഞ ഒരു നിമിഷമാണ്. 🙏
ആദരവോടെ ഞാൻ കാലുകൾ തൊട്ടുവന്ദിച്ചപ്പോൾ,
അധികാരത്തിന്റെ ഏറ്റവും ഉയരത്തിൽ നിൽക്കുന്ന പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിജി വിനയത്തോടെ എന്റെ കാലുകൾ തിരിച്ചു വന്ദിച്ചു.… ആ നിമിഷം ഞാൻ എന്നെ തന്നെ മറന്ന് കണ്ണുകൾ അറിയാതെ നനഞ്ഞു..അത് ദുഃഖത്തിന്റെ കണ്ണീർ അല്ല,
സന്തോഷത്തിന്റെയും അഭിമാനത്തിന്റെയും കൃതജ്ഞതയുടെയും കണ്ണീരായിരുന്നു.
ഈ നേതാവിൽ ഞാൻ കണ്ടത് അധികാരം അല്ല,
മനുഷ്യനെയാണ്… സംസ്കാരത്തെയാണ്…
ഭാരതത്തിന്റെ ആത്മാവിനെ തന്നെയാണ്.
ഈ നിമിഷം എന്റെ ജീവിതത്തിൽ എന്നേക്കുമായി ഒരു അനുഗ്രഹമായി,ഒരു പ്രചോദനമായി നിലനിൽക്കും.
വിനയം തന്നെയാണ് യഥാർത്ഥ മഹത്വം.
ഈ സന്തോഷം വാക്കുകളിൽ ഒതുക്കാൻ കഴിയില്ല…❤️❤️❤️
Story Highlights : thiruvananthapuram deputy mayor asha nath praised modi
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here




