‘ചൈനയുമായി കരാറിലെത്തിയാൽ 100 ശതമാനം താരിഫ്’; കാനഡയ്ക്ക് ട്രംപിന്റെ ഭീഷണി
ചൈനയുമായുള്ള വ്യാപാര കരാറുമായി മുന്നോട്ട് പോയാൽ കാനഡയിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന ഉൽപ്പന്നങ്ങൾക്ക് 100 ശതമാനം തീരുവ ചുമത്തുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഭീഷണി. ചൈനയ്ക്ക് അമേരിക്കയിലേക്ക് സാധനങ്ങളും ഉൽപ്പന്നങ്ങളും അയയ്ക്കാൻ കാനഡയെ ഒരു “ഡ്രോപ്പ് ഓഫ് പോർട്ട്” ആകുമെന്ന് ട്രംപ് ട്രൂത്ത് സോഷ്യൽ പോസ്റ്റിൽ പറഞ്ഞു. കരാർ നടപ്പിലായാൽ കാനഡയെ ചൈന മുഴുവനായി വിഴുങ്ങുമെന്നും ട്രംപ് മുന്നറിയിപ്പ് നൽകി.
“കാനഡ ചൈനയുമായി ഒരു കരാറിൽ ഏർപ്പെട്ടാൽ, യുഎസ്എയിലേക്ക് വരുന്ന എല്ലാ കനേഡിയൻ ഉൽപ്പന്നങ്ങൾക്കും ഉടൻ തന്നെ 100% തീരുവ” ട്രംപ് പറഞ്ഞു. “ചൈന കാനഡയെ പൂർണ്ണമായും വിഴുങ്ങും, ബിസിനസുകൾ, സാമൂഹിക ഘടന, പൊതു ജീവിതരീതി എന്നിവ നശിപ്പിക്കും,” അദ്ദേഹം പറഞ്ഞു.
“വ്യാപാര തടസ്സങ്ങൾ നീക്കുന്നതിനും താരിഫ് കുറയ്ക്കുന്നതിനുമായി കാനഡയും ചൈനയും പ്രാഥമികവും എന്നാൽ നാഴികക്കല്ലുമായ ഒരു വ്യാപാര കരാറിൽ എത്തിയിരിക്കുന്നു” ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം കാർണി വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കിയിരുന്നു. കരാർ പ്രകാരം, കാനഡയിലെ ഉൽപ്പന്നങ്ങളുടെ തീരുവ നിലവിലെ 84 ശതമാനത്തിൽ നിന്ന് ഏകദേശം 15 ശതമാനമായി കുറയ്ക്കും.
കനേഡിയൻ സന്ദർശകർക്ക് വിസയില്ലാതെ രാജ്യത്തേക്ക് പ്രവേശിക്കാൻ ചൈന അനുവദിക്കും. കാനഡ 49,000 ചൈനീസ് ഇലക്ട്രിക് വാഹനങ്ങൾ (ഇവി) ഇറക്കുമതി ചെയ്യും.
Story Highlights : Trump Threatens Canada Over Trade Deal With China
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here




