Advertisement

തിരുവനന്തപുരത്ത് സ്കൂട്ടറിൽ കാറിടിച്ച് യുവതിക്ക് ദാരുണാന്ത്യം; ഡ്രൈവർ കസ്റ്റഡിയിൽ

January 25, 2026
Google News 2 minutes Read

തിരുവനന്തപുരം നെടുമങ്ങാട് പഴകുറ്റിയിൽ സ്കൂട്ടറിൽ കാറിടിച്ച് യുവതി മരിച്ചു. അരുവിക്കര പാണ്ടിയോട് സ്വദേശി ഹസീന (40)യാണ് മരിച്ചത്. മക്കളോടൊപ്പം വീട്ടിലേക്ക് പോകവേയാണ് അപകടം സംഭവിച്ചത്. ഹസീനയുടെ പതിനാറും ഏഴും വയസ്സുള്ള മക്കളെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാർ ഡ്രൈവറെ പൊലീസ് കസ്റ്റഡിയിലെടുത്തു.

മക്കളായ ഷംന(16), റംസാന(7) എന്നിവരാണ് പരിക്കേറ്റ ചികിത്സയിലുള്ളത്. നെടുമങ്ങാട് പഴകുറ്റി പെട്രോൾ പമ്പിന് സമീപ് വൈകിട്ട് 5.30യോടെയാണ് അപകടം. റംസാനയെ ആശുപത്രിയിൽ കാണിച്ചശേഷം സ്കൂട്ടറിൽ വീട്ടിലേയ്ക്ക് മടങ്ങുംവഴിയാണ് അപകടം സംഭവിച്ചത്. കരകുളം ഭാഗത്തു നിന്നും പാഞ്ഞുവന്ന കാർ ഇവരെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. മൂവരെയും നാട്ടുകാർ ഉടൻതന്നെ നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഹസീനയുടെ ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.

ഷംനയുടെയും റംസാനയുടെയും പരുക്കുകൾ ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. ഹസീനയുടെ മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. സംഭവത്തിൽ കാർ ഡ്രൈവറായ പാലോട് നന്ദിയോട് സ്വദേശി ബിജുിവനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്ന് പൊലീസ് പറഞ്ഞു.

Story Highlights : 40 year old woman died after scooter collide with a car

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here