പുതിയ രൂപത്തിലും വേഷത്തിലും ഷാജി പാപ്പനും കൂട്ടരും; ആട് 3 ക്യാരക്ടർ പോസ്റ്ററുകൾ പുറത്ത്
‘ആട് 3’ യുടെ ക്യാരക്ടർ പോസ്റ്റുകള്‍ പുറത്ത് വിട്ട് അണിയറപ്രവർത്തർ. ഷാജി പാപ്പനും കൂട്ടരും പ്രേക്ഷകമനസ്സിൽ ഇടം തേടിയകഥാപാത്രങ്ങൾ ആണ്. മിഥുൻ മാനുവൽ തോമസ്സ് രചനയും സംവിധാനവും നിർവ്വഹിച്ച ആട്, ആട്. 2, എന്നീ ചിത്രങ്ങളിലൂടയാണ് ഈ കഥാപാത്രങ്ങൾ പ്രേക്ഷകർക്ക് സുപരിചിതരായത്. ചിത്രത്തിലെ ഏഴ് ക്യാരക്ടർ പോസ്റ്ററുകളാണ് ഇപ്പോൾ റിലീസ് ചെയ്തിരിക്കുന്നത്.
ആട് 3 യുടെ മൂന്നാം ഭാഗത്തിന്റെ ചിത്രീകരണം പൂർത്തിയാക്കി പോസ്റ്റ് പ്രൊഡക്ഷൻസ്സിലേക്കു കടന്നിരിക്കുകയാണ്. ഫ്രൈഡേ ഫിലിം ഹൗസ്, കാവ്യാ ഫിലിം കമ്പനി എന്നീ ബാനറുകളിൽ വിജയ് ബാബു വേണു കുന്നപ്പള്ളി എന്നിവർ നിർമ്മിക്കുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് മിഥുൻ മാനുവൽ തോമസാണ്.
Read Also: എന്റർടെയ്ൻമെന്റ് ഫുൾ ലോഡഡ് ; ‘പ്രകമ്പനം’ ട്രെയ്‌ലർ പുറത്ത്
രാവിലെ പതിനൊന്നുമണി മുതൽ വൈകുന്നേരം അഞ്ചു മണി വരെയുള്ള സമയത്തിനുള്ളിലായി ഓരോരുത്തരുടേയും ക്യാരക്ടർ പോസ്റ്ററുകൾ പുറത്തുവിടുകയായിരുന്നു. വിനായകൻ്റെ പോസ്റ്ററോടെയാണ് തുടക്കമിട്ടത്. പിന്നീട് ഇന്ദ്രൻസ്, ധർമ്മജൻ ബോൾഗാട്ടി, വിജയ് ബാബു. സൈജുക്കുറുപ്പ്, സണ്ണി വെയ്ൻ എന്നിവർ കടന്ന് ഷാജി പാപ്പനെ അവതരിപ്പിക്കുന്ന ജയസൂര്യയിലാണ് എത്തിച്ചേർന്നത്.
ആടിൻ്റെ രണ്ടു ഭാഗങ്ങളിലും കണ്ട രൂപവും ഭാവവുമല്ല ഈ കഥാപാത്രങ്ങൾക്ക്. തികച്ചും വ്യത്യസ്ഥമാണ്.ഈ രൂപമാറ്റത്തിനു പിന്നിലെ രഹസ്യമെന്താണ്?അണിയറ പ്രവർത്തകർ ഇക്കുറി ചില രഹസ്യങ്ങൾ ഈ ചിത്രത്തിനു വേണ്ടി സ്വീകരിച്ചിരിക്കുന്നു എന്നു വേണം കരുതാൻ. ഫാൻ്റെസി, ഹ്യൂമർ ജോണറിൽ അവതരിപ്പിക്കുന്ന ഈ ചിത്രം വൻതാരനിരയുടെ അകമ്പടിയോടെ വൻ മുതൽ മുടക്കിലാണെത്തുന്നത്.
ഇനിയും നിരവധി കഥാപാത്രങ്ങൾ ഈ ചിത്രത്തിലുണ്ട്. അവരുടെ ക്യാരക്ടർ പോസ്റ്ററുകളും, പുറകേ വിടുന്നതാണന്ന് നിർമ്മാതാവ് വിജയ് ബാബുവും, സംവിധായകൻ മിഥുൻ മാനുവൽ തോമസ്സും പറഞ്ഞു.
അജു വർഗീസ്. ആൻസൺ പോൾ, രൺജി പണിക്കർ,നോബി, ഭഗത് മാനുവൽ, ഡോ. റോണി രാജ്,സുധിക്കോപ്പ, ചെമ്പിൽ അശോകൻ നെൽസൺ, ഉണ്ണിരാജൻ.പി.ദേവ്, സ്രിന്ധ, ഹരികൃഷ്ണൻ, വിനീത് മോഹൻ എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു. പാലക്കാട് ജില്ലയിലെ മലമ്പുഴ,ചിറ്റൂർ, വാളയാർ, എന്നിവിടങ്ങളിലും, ഇടുക്കി, ഗോപിച്ചെട്ടിപ്പാളയം, തിരുച്ചെന്തൂർ എന്നിവിടങ്ങളിലായിട്ടാണ് ചിത്രത്തിൻ്റെ ചിത്രീകരണം പൂർത്തിയായിരിക്കുന്നത്.
സംഗീതം ഷാൻ റഹ്മാൻ.ഛായാഗ്രഹണം – അഖിൽ ജോർജ്.എഡിറ്റിംഗ്- ലിജോ പോൾ.കലാസംവിധാനം – അനീസ് നാടോടിമേക്കപ്പ് – റോണക്സ് സേവ്യർ -കോസ്റ്റ്യും – ഡിസൈൻ-സ്റ്റെഫി സേവ്യർ -സ്റ്റിൽസ് – വിഷ്ണു എസ്. രാജൻ,പബ്ളിസിറ്റി ഡിസൈൻ – കൊളിൻസ്.എക്സിക്കുട്ടീവ് പ്രൊഡ്യൂസർ – വിനയ് .ബാബു.പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് – ഷിബു പന്തല ക്കോട്. സെന്തിൽ പൂജപ്പുര ‘പ്രൊഡക്ഷൻ കൺട്രോളർ – ഷിബു ജി. സുശീലൻ.
Story Highlights : Aadu 3 character posters out
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here




