Advertisement

മലപ്പുറത്ത് എട്ടുമാസം പ്രായമുള്ള കുഞ്ഞിനെ ആശുപത്രിയിൽ എത്തിച്ചത് മരിച്ച നിലയിൽ; അസ്വാഭാവിക മരണത്തിന് കേസെടുത്തു

January 25, 2026
Google News 2 minutes Read
8

മലപ്പുറത്ത് 8 മാസം പ്രായമുള്ള കുഞ്ഞിനെ ആശുപത്രിയിൽ എത്തിച്ചത് മരിച്ച നിലയിൽ. മഞ്ചേരി പുല്ലാര സ്വദേശി മുഹമ്മദിന്റെ മകൻ അഹമ്മദുൽ അസഫ് ആണ് മരിച്ചത്. ഇന്നലെ വൈക്കേറ്റാണ് സംഭവം. മലപ്പുറം വണ്ടൂർ ചെട്ടിയാറമ്മലിലുള്ള മാതാവിന്റെ വീട്ടിലായിരുന്നു കുട്ടി കഴിഞ്ഞിരുന്നത്. ഇന്നലെ ഉച്ചയോടെ അനക്കമില്ലാതെ കണ്ടതോടെയാണ് കുഞ്ഞിനെ തൊട്ടടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിക്കുന്നത്.

മുഹമ്മദിന്റെ നാല് മക്കളിൽ ഏറ്റവും ഇളയമകനാണ് മരിച്ച അഹമ്മദുൽ അസഫ്. കുട്ടിയുടെ മാതാവിന് ചില മാനസിക ബുദ്ധിമുട്ടുകൾ ഉള്ളതായതായാണ് വിവരം. വണ്ടൂർ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്. കുട്ടിയുടെ മൃതദേഹം മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് പോസ്റ്റ്മോർട്ടം നടപടികൾക്കായി മാറ്റി.ഇതിനുശേഷമായിരിക്കും യഥാർത്ഥ മരണകാരണം അറിയാൻ സാധിക്കുക.

Story Highlights : An eight-month-old baby was brought to the hospital dead in Malappuram

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here