Advertisement

‘ഒരു രീതിയിലുള്ള ചികിത്സയും നൽകിയില്ല; നഴ്‌സ് ദേഷ്യപ്പെട്ടു; ഡോക്ടർ വെറുതെ നിന്നു’; ബിസ്മീറിന്റെ ഭാര്യ

January 25, 2026
Google News 3 minutes Read

തിരുവനന്തപുരം വിളപ്പിൽശാല സർക്കാർ ആശുപത്രിയിൽ ഒരു രീതിയിലുള്ള ചികിത്സയും ലഭിച്ചില്ലെന്ന് ബിസ്മീറിന്റെ ഭാര്യ. ആശുപത്രിയ്ക്ക് അകത്ത് കയറിയിട്ടും ഒന്നും ചെയ്തില്ല. ഡോക്ടറും സിസ്റ്ററും കൂടെ ചർച്ച ചെയ്തതല്ലാതെ പ്രാഥമിക ചികിത്സ ഒന്നും തന്നെ ലഭ്യമാക്കിയില്ലെന്ന് ജാസ്മിൻ പറഞ്ഞു. ട്വന്റിഫോർ എൻകൗണ്ടറിലായിരുന്നു ജാസ്മിന്റെ പ്രതികരണം.

വീണ്ടും കുറേ ആവശ്യപ്പെട്ടപ്പോഴാണ് ഓക്സിജൻ തന്നത്. അന്ന് എന്തെങ്കിലും തരത്തിലുള്ള ചികിത്സ ലഭ്യമാക്കിയിരുന്നെങ്കിൽ‌ തന്റെ ഭർത്താവ് ഇന്ന് ജീവനോടെ ഉണ്ടാകുമായിരുന്നുവെന്ന് ജാസ്മിൻ പറഞ്ഞു. ആംബുലൻസിൽ കയറുമ്പോൾ തന്നെ അബോധാവസ്ഥയിലായിരുന്നു ബിസ്മീറെന്നും മുക്കിൽ നിന്ന് പത വരുന്നുണ്ടായിരുന്നുവെന്നും ജാസ്മിൻ പറഞ്ഞു. സിപിആർ പോലും നൽകിയില്ല. ആംബുലൻസിൽ ഒരു സൗകര്യവും ഉണ്ടായിരുന്നില്ല. നഴ്‌സ് ദേഷ്യപ്പെട്ടെന്നും ജാസ്മിൻ പറഞ്ഞു.

Read Also: ഞാനിനി ഒരു പാര്‍ട്ടിയിലേക്കും പോകുന്നില്ല, ഇവിടെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് ബംഗാളിലെ അവസ്ഥ വരാന്‍ അധിക സമയം വേണ്ടിവരില്ല: വി കുഞ്ഞികൃഷ്ണന്‍

ആശുപത്രിയിൽ ഉണ്ടായിരുന്നവർ ഉറങ്ങിക്കിടക്കുകയായിരുന്നു. ആവർത്തിച്ച് നിലവിളിച്ചപ്പോഴാണ് സെക്യൂരിറ്റി എത്തി ഗേറ്റ് തുറന്നത്. രക്ഷിക്കണേ എന്ന് പറഞ്ഞ് ഭർത്താവ് നിലവിളിക്കുകയായിരുന്നുവെന്നും ജാസ്മിൻ പറയുന്നു.അവർ ഉറങ്ങിക്കിടക്കുകയായിരുന്നു. ആവർത്തിച്ച് നിലവിളിച്ചപ്പോഴാണ് സെക്യൂരിറ്റി എത്തി ഗേറ്റ് തുറന്നത്. രക്ഷിക്കണേ എന്ന് പറഞ്ഞ് ഭർത്താവ് നിലവിളിക്കുകയായിരുന്നുവെന്നും ജാസ്മിൻ പറയുന്നു. ഒരാളുടെ ജീവൻ രക്ഷിക്കാൻ വേണ്ട കാര്യങ്ങളൊന്നും തന്നെ ആരും ചെയ്തില്ല. ഡോക്ടർ വെറുടെ നിൽക്കുകയായിരുന്നുവെന്നും ജാസ്മിൻ കൂട്ടിച്ചേർത്തു.

അതേസമയം വിളപ്പിൽശാല സർക്കാർ ആശുപത്രിയിൽ ചികിത്സ നിഷേധിച്ചെന്ന ആരോപണത്തിൽ ആരോഗ്യ മന്ത്രി വീണ ജോർജ് റിപ്പോർട്ട് തേടി. ആരോഗ്യവകുപ്പ് ഡയറക്ടറോടാണ് റിപ്പോർട്ട് തേടിയത്. ആശുപത്രിയിൽ നേരിട്ടെത്തി അന്വേഷിക്കമെന്ന് അഡീഷണൽ ജില്ല മെഡിക്കൽ ഓഫീസർക്ക് ആരോഗ്യവകുപ്പ് ഡയറക്ടർ നിർദ്ദേശം നൽകി.

Story Highlights : Bismeer’s wife says did not receive any treatment at Vilappilsala Hospital

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here