Advertisement

നിസാരം: കിവികളെ തകർത്തെറിഞ്ഞ് നീലപ്പട; ആറാടി സൂര്യയും അഭിഷേകും; ട്വന്റി 20 പരമ്പര ഇന്ത്യയ്ക്ക്

January 25, 2026
Google News 2 minutes Read

ന്യൂസിലൻഡിനെതിരായ ട്വന്റി ട്വന്റിപരമ്പര ഇന്ത്യയ്ക്ക്. മൂന്നാം മത്സരത്തിൽ എട്ടു വിക്കറ്റിന്റെ തകർപ്പൻ ജയം. 154 റൺസ് വിജയലക്ഷ്യം വെറും 10 ഓവറിൽ മറികടന്നു. അഭിഷേക് ശർമയുടെയും ക്യാപ്റ്റൻ സൂര്യകുമാർ യാദവിന്റെയും അർധ സെഞ്ചുറികളാണ് ഇന്ത്യൻ ജയം അനായാസമാക്കിയത്. അഭിഷേക് 20 പന്തിൽ 7 ഫോറും 5 സിക്സും ഉൾപ്പെടെ പുറത്താക്കാതെ 68 റൺസ് നേടി. സൂര്യകുമാർ യാദവ് 26 പന്തിൽ 6 ഫോറും മൂന്നു സിക്സും ഉൾപ്പെടെ പുറത്താകാതെ 57 റൺസും സ്വന്തമാക്കി. 13 പന്തിൽ 28 റൺസുമായി ഇഷാൻ കിഷനും തിളങ്ങി.

ഇന്നിങ്‌സിലെ മലയാളി താരം സഞ്ജു സാംസൺ റൺസൊന്നും എടുക്കാതെ ഗോൾഡൻ ഡക്കിൽ മടങ്ങി. എന്നാൽ പിന്നീടെത്തിയ ഇന്ത്യൻ മുൻനിര കിവീസിനെ വിജയത്തിന്റെ ചെറു സാധ്യതകൾ പോലും നൽകാതെ അടിച്ചുകയറുകയായിരുന്നു. നായകൻ സൂര്യകുമാറും അഭിഷേകും ഇഷാൻ കിഷനും കസറിയതോടെ ഇന്ത്യൻ വിജയം അനായാസമായി.

ഗുവഹാത്തിയിൽ ടോസ് നേടി ബൗളിംഗ് തിരഞ്ഞെടുത്ത ഇന്ത്യ എതിരാളികളെ 153 റൺസിന് എറിഞ്ഞൊതുക്കുകയായിരുന്നു. ജസ്പ്രീത് ബുംറ മൂന്ന് വിക്കറ്റ് നേടിയപ്പോൾ രണ്ട് വീതം വിക്കറ്റ് നേടി ഹാർദ്ദിക് പാണ്ഡ്യയും രവി ബിഷ്ണോയിയും ബൗളിംഗിൽ തിളങ്ങി. തുടക്കം മുതൽ ന്യൂസിലൻഡ് പ്രതിരോധത്തിലായിരുന്നു. 48 റൺസ് നേടി ഗ്ലെൻ ഫിലിപ്പ്സും 32 റൺസുമായി മാർക് ചാപ്മാനും ആണ് കിവീസിന് ആശ്വസിക്കാൻ കഴിയുന്ന സ്കോറിലേക്കെത്തിച്ചത്.

Story Highlights : IND vs NZ 3rd T20I: India defeat New Zealand to seal series

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here