‘MADE IN INDIA ‘; ഇന്ത്യക്ക് സ്വന്തം സ്മാർട്ട്ഫോൺ ബ്രാൻഡ് ; പ്രഖ്യാപനവുമായി കേന്ദ്രമന്ത്രി
ഇന്ത്യക് സ്വാന്തമായൊരു സ്മാർട്ട്ഫോൺ ബ്രാൻഡ് ഉടൻ ഉണ്ടാകുമെന്ന് പ്രഖ്യാപിച്ച് കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ്. ദാവോസിൽ നടക്കുന്ന വേൾഡ് ഇക്കണോമിക് ഫോറത്തിൽ (WEF) സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യകത്മാക്കിയത്.
ഇന്ത്യയിലെ ഇലക്ട്രോണിക്സ് മേഖലയിൽ ഇപ്പോൾ മികച്ച പശ്ചാത്തല സൗകര്യങ്ങളാണ് ഉള്ളത്. അതിനാൽ ഇപ്പോൾ ഇന്ത്യയ്ക്ക് സ്വന്തമായൊരു സ്മാർട്ട്ഫോൺ ബ്രാൻഡ് തുടങ്ങാൻ അനുകൂലമായ സമയമാണെന്നും , അടുത്ത ഒന്നരവർഷത്തിനുള്ളിൽ ഫോണുകൾ പുറത്തിറക്കാനുള്ള എല്ലാ നടപടികളും നടക്കുന്നതായും കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു.
Read Also: ടിക് ടോക് തുടരും ; ബൈറ്റ്ഡാൻസിൽ നിന്ന് ആപ്പിന്റെ അധികാരം യു എസ് കമ്പനിക്ക്
സാങ്കേതികവിദ്യയിലും പശ്ചാത്തല സൗകര്യങ്ങളിലും സ്വയംപര്യാപ്തമായ കൈവരിക്കാനാണ് ഇന്ത്യ ലക്ഷ്യമിടുന്നത്. ഫോൺ നിർമാണത്തിലും അസംബ്ലിങ്ങിലും ആഗോളതലത്തിൽ ഇതിനോടകം തന്നെ ഇന്ത്യ വലിയ നേട്ടം കൈവരിച്ചിട്ടുണ്ട്. ഇന്ത്യ പുതിയ സ്മാർട്ട്ഫോണുകൾ വിപണിയിലെത്തിക്കുന്നതോടെ വിദേശ സ്മാർട്ട്‌ഫോൺ നിർമ്മാതാക്കളെ ആശ്രയിക്കുന്നത് കുറയുകയും വികസനം വർധിപ്പിക്കുകയും ചെയ്യുമെന്നാണ് ടെക് വിദഗ്ധർ അഭിപ്രായപ്പെടുന്നത്.
പുതിയ ബ്രാൻഡ് തുടങ്ങുന്നതിലൂടെ രാജ്യത്ത് ഡിസൈനിങ്, റിസേർച്ച്, നിർമ്മാണം എന്നീ മേഖലയിലുള്ള തൊഴിലവസരങ്ങൾ വർധിക്കും. ആഗോള ടെക് വിപണിയിൽ ഇന്ത്യയുടെ സ്ഥാനം മെച്ചപ്പെടുത്താനും ഇത് ഏറെ ഗുണകരമാകും. സാങ്കേതിക മേഖലയിലെ ഈ നേട്ടം മേക്ക് ഇൻ ഇന്ത്യ പദ്ധതിക്കും മുതൽകൂട്ടാകും.
Story Highlights : India will soon have its own smartphone brand
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here




